മദ്യപാനികളായ ഭർ‌ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടിയ രണ്ട് യുവതികൾ പരസ്പരം വിവാഹം കഴിച്ചു

Last Updated:

ഇൻ‌സ്റ്റഗ്രാം വഴി പരിചയപ്പെട്ട കവിതയും ഗുഞ്ചയും ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്

News18
News18
മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി  പരസ്പരം വിവാഹിതരായി. ഉത്തർ‌പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. 'ഛോട്ടി' കാശി എന്ന് അറിയപ്പെടുന്ന ദിയോറിയയിലെ ശിവക്ഷേത്രത്തില്‍വച്ചാണ് കവിതയും ഗുഞ്ചയും പരസ്പര വരണമാല്യം ചാർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
കവിതയും ഗുഞ്ചയും സമാന ദുഃഖിതരായിരുന്നു. രണ്ടുപേരുടെയും ഭർത്താക്കന്മാര്‍ കടുത്ത മദ്യപാനികളായിരുന്നു. കടുത്ത ശാരീരിക പീഡനവും ഇരുവരും നേരിട്ടിരുന്നു. ത‌ങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ കവിതയും ഗുഞ്ചയും പരസ്പരം പങ്കുവെച്ചിരുന്നു.
വിവാഹ ചടങ്ങില്‍ വരന്റെ റോൾ ഗുഞ്ച ഏറ്റെടുക്കുകയായിരുന്നു. കവിതയുടെ നെറ്റിയിൽ ‌ഗുഞ്ച സിന്ദൂരമണിയിക്കുകയും പരമ്പരാഗത രീതിയില്‍ ഇരുവരും പരസ്പരം വരണമാല്യം അണിയിക്കുകയും ചെയ്തു.
"ഭർത്താക്കന്മാരുടെ മദ്യപാനവും മോശം പെരുമാറ്റവും ഞങ്ങളെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഇതാണ് സമാധാനവും സ്നേഹവും നിറഞ്ഞ ഒരു ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ഗോരഖ്പൂരിൽ ദമ്പതികളായി താമസിക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ജോലി ചെയ്യാനും ഞങ്ങൾ തീരുമാനിച്ചു," ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
advertisement
ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കവിതയും ഗുഞ്ചയും പറഞ്ഞു. ഇപ്പോൾ ഇവർക്ക് സ്വന്തമായി വീടില്ല. താമസിക്കാൻ ഒരു വാടക വീട് അന്വേ‌ഷിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
Summary: Two women left their homes and married each other in Uttar Pradesh’s Gorakhpur after being distraught with their alcoholic spouses.
മലയാളം വാർത്തകൾ/ വാർത്ത/India/
മദ്യപാനികളായ ഭർ‌ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടിയ രണ്ട് യുവതികൾ പരസ്പരം വിവാഹം കഴിച്ചു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement