Udhayanidhi Stalin|തമിഴ് മാതാപിതാക്കൾ മക്കൾക്ക് മനോഹരമായ തമിഴ് പേരുകൾ തിരഞ്ഞെടുക്കണം: ഉദയനിധി സ്റ്റാലിൻ

Last Updated:

ഡിഎംകെ പ്രവർത്തകരും തമിഴരും ഉള്ള കാലത്തോളം തമിഴിനെയോ തമിഴ്‌നാടിനെയോ ദ്രാവിഡത്തെയോ ആർക്കും തൊടാനാവില്ലെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു

തങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് തമിഴ് മാതാപിതാക്കളോട് അഭ്യർത്ഥിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇതിനെ നേരിടാൻ തമിഴ് പേരുകൾ ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് ചൊവ്വാഴ്ച ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടയിൽ ഉദയനിധി പറഞ്ഞു.
തമിഴ് തായ് വാഴ്ത്ത് (തമിഴ് സംസ്ഥാന ഗാനം) സമയത്ത് "ദ്രാവിഡ" എന്ന വാക്ക് ഒഴിവാക്കിയതിനെക്കുറിച്ചുള്ള സമീപകാല വിവാദത്തെയും ഉദയനിധി പരാമർശിച്ചു, ഇത് തമിഴിനെയും ദ്രാവിഡ സംസ്കാരത്തെയും തുരങ്കം വയ്ക്കാനുള്ള ശ്രമമാണെന്നും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
“ആരോ തമിഴ്‌നാട്ടിൽ നിന്ന് സംസ്ഥാനത്തിൻ്റെ പേര് മാറ്റാൻ പോലും ശ്രമിച്ചു, പക്ഷേ സംസ്ഥാനത്തുടനീളം എതിർപ്പുകൾ ഉയർന്നതോടെ അവർക്ക് മാപ്പ് പറയേണ്ടിവന്നു. ഇപ്പോഴിതാ തമിഴ് തായ് വാഴ്ത്തിൽ നിന്ന് ദ്രാവിഡം എന്ന വാക്ക് ഒഴിവാക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. അവസാനത്തെ ഡിഎംകെ പ്രവർത്തകനും അവസാനത്തെ തമിഴനും ജീവിച്ചിരിക്കുന്നിടത്തോളം ആർക്കും തമിഴിനെയോ തമിഴ്‌നാടിനെയോ ദ്രാവിഡത്തെയോ തൊടാനാവില്ല. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ലെന്നും ഉദയനിധി പറഞ്ഞു.
advertisement
അതേസമയം സനാതനധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി ഉദയനിധി സ്റ്റാലിൻ.തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും , മുന്‍ മുഖ്യമന്ത്രിമാരായ സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി എന്നിവരുടെ ആശയങ്ങളാണ് താന്‍ പങ്കുവച്ചതെന്നും ഉദയനിധി പറഞ്ഞു.
താൻ കലൈഞ്ജറുടെ കൊച്ചുമകനാണെന്നും, ഈ വിഷയത്തിൽ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ലെന്ന് ഉദയനിധി വ്യക്തമാക്കി. തന്റെ വാക്കുകളിൽ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
advertisement
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ വെച്ചായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണം എന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Udhayanidhi Stalin|തമിഴ് മാതാപിതാക്കൾ മക്കൾക്ക് മനോഹരമായ തമിഴ് പേരുകൾ തിരഞ്ഞെടുക്കണം: ഉദയനിധി സ്റ്റാലിൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement