Vijay TVK|'വിജയ് ദീർഘകാല സുഹൃത്ത്, എല്ലാവിധ ആശംസകളും'; ഉദയനിധി സ്റ്റാലിൻ

Last Updated:

കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നു പോകുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു

ദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകൾ അറിയിച്ച് നടനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. വിജയ് തന്റെ ദീർഘകാല സുഹൃത്താണെന്നും രാഷ്ട്രീയ പ്രവേശനത്തിന് എല്ലാവിധ ആശംസകൾ അറിയിക്കുന്നുവെന്നും ഉദയനിധി മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ ആദ്യ സിനിമ വിജയ്ക്കൊപ്പം ആണ് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഏതു പാർട്ടിയെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. അതേസമയം ഡിഎംകെയ്ക്ക് ടിവികെ ഒരു വെല്ലുവിളിയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ വന്നു പോകുന്നുണ്ടെന്നും ആർക്കുവേണമെങ്കിലും പാർട്ടി ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നുമായിരുന്നു ഉദയനിധിയുടെ പ്രതികരണം.
അതേസമയം ടിവികെയുടെ സമ്മേളനം ആരംഭിച്ചു. സമ്മേളന വേദിയിലേക്ക് മാസ് എൻട്രിയുമായി ദളപതി വിജയ്. ടിവികെയുടെ ആദ്യ സമ്മേളനമാണ് ഇന്ന് തമിഴ്നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്നത്. വേദിയിലേക്ക് കടന്നുവന്ന വിജയ് യെ കരഘോഷങ്ങളോടെയും ആരവങ്ങളോടെയുമാണ് അണികൾ വേദിയിലേക്ക് വരവേറ്റത്. വിജയ് യുടെ അമ്മയും അച്ഛനും അടക്കമുള്ളവർ വേദിയിലുണ്ട്.
advertisement
വേദിയിലെത്തി കൊടി ഉയർത്തിയശേഷം വിജയ് മുതിർന്ന രാഷ്ട്രീയനേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇപ്പോൾ പ്രവർത്തകർക്ക് സത്യ വാചകം ചൊല്ലി കൊടുക്കുന്ന ചടങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ അണികളും വാചകം ഏറ്റു പറഞ്ഞു.
(Summary: Actor and Tamil Nadu Deputy Chief Minister Udayanidhi Stalin congratulates Dalapati Vijay on his political entry Tamilaga Vettri Kazhagam tvk )
മലയാളം വാർത്തകൾ/ വാർത്ത/India/
Vijay TVK|'വിജയ് ദീർഘകാല സുഹൃത്ത്, എല്ലാവിധ ആശംസകളും'; ഉദയനിധി സ്റ്റാലിൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement