വോട്ട് ചെയ്യാന്‍ മറക്കല്ലേ ! കന്നി വോട്ടര്‍മാരെ ആകര്‍ഷിക്കാൻ പദ്ധതിയുമായി യുജിസി
- Published by:Arun krishna
- news18-malayalam
Last Updated:
'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' പ്രചാരണം രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കവേ കന്നി വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ (യുജിസി). യുവ വോട്ടര്‍മാരെ പ്രത്യേകിച്ച് കന്നി വോട്ടര്‍മാരെ ആകർഷിക്കാനും വോട്ടര്‍പ്രക്രിയയില്‍ അണിചേര്‍ക്കാനുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ (ഇസിഐ), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് യുജിസി പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷനും വിദ്യാഭ്യാസ മന്ത്രാലയവും നല്‍കുന്ന ക്രിയാത്മകമായ കണ്ടന്റുകളും വീഡിയോകളും ബാനറുകളും സെല്‍ഫി പോയിന്റുകളും മറ്റും കോളേജുകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കുമെന്ന് യുജിസി ചെയര്‍മാന്‍ മമിദാല ജഗദീഷ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.
'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' പ്രചാരണം രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച തുടക്കം കുറിച്ച പ്രചാരണം മാര്‍ച്ച് ആറ് വരെ തുടരും. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായി നിഷ്‌കര്‍ച്ചിട്ടുള്ള സ്ഥലങ്ങളില്‍ വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ പറഞ്ഞു. യുവാക്കളുടെ നേട്ടങ്ങള്‍ ക്യാംപെയ്‌നില്‍ പ്രധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ബോധവത്കരണ പരിപാടികളില്‍ വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ യുവതീ യുവാക്കളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 01, 2024 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വോട്ട് ചെയ്യാന്‍ മറക്കല്ലേ ! കന്നി വോട്ടര്‍മാരെ ആകര്‍ഷിക്കാൻ പദ്ധതിയുമായി യുജിസി