advertisement

Exclusive| ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന് പങ്ക്; ഭീകരസംഘടന ഇപ്പോഴും സജീവമെന്ന് യുഎൻ റിപ്പോർട്ട്

Last Updated:

നിരോധിക്കപ്പെട്ട ജിഹാദി സംഘടനകൾ വലിയ വാർത്തയാകുന്ന ആക്രമണങ്ങൾ നടത്തുന്നതിന് പകരം, ദീർഘകാലം നിലനിൽക്കാനുള്ള തന്ത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎൻ നിരീക്ഷണ രേഖ വ്യക്തമാക്കുന്നു.

(PTI)
(PTI)
മനോജ് ഗുപ്ത
വർഷങ്ങളായി തുടരുന്ന ഉപരോധങ്ങളും സാമ്പത്തിക നിയന്ത്രണങ്ങളും അന്താരാഷ്ട്ര സമ്മർദങ്ങളും നിലനിൽക്കുമ്പോഴും, ജെയ്‌ഷെ മുഹമ്മദ് (JeM) ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ ജിഹാദി ഗ്രൂപ്പുകൾ സജീവമായി തുടരുന്നതായി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ (UNSC) നിരീക്ഷണ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഫെബ്രുവരി 4ന് യുഎൻ രക്ഷാസമിതിയിൽ സമർപ്പിച്ച 37-ാമത് റിപ്പോർട്ടിലാണ് ആഗോള ഭീകരവിരുദ്ധ ഏജൻസികൾ ഈ പ്രാദേശിക സംഘടനകളെ ഇപ്പോഴും വലിയ ഭീഷണിയായി കാണുന്നതെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും വലിയ ആഘാതമുണ്ടാക്കുന്ന ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ അവർക്ക് ശേഷിയുണ്ടെന്നും കുറഞ്ഞത് ഒരു അംഗരാജ്യമെങ്കിലും വിലയിരുത്തുന്നു. നേരത്തെ പലതവണ അടിച്ചമർത്തലുകൾ ഉണ്ടായിട്ടും ഈ ഗ്രൂപ്പിനെ പൂർണമായും തകർക്കാൻ കഴിഞ്ഞിട്ടില്ല എന്ന ആശങ്കയാണ് റിപ്പോർട്ട് ഉയർത്തുന്നത്.
advertisement
2025 നവംബർ 9ന് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് ഒരു അംഗരാജ്യം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഈ കണ്ടെത്തൽ ഒരു പങ്കാളി രാജ്യത്തിന്റെ വിലയിരുത്തലാണെന്നും യുഎന്നിന്റെ സ്വതന്ത്രമായ നിഗമനമല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നിരോധിക്കപ്പെട്ട ജിഹാദി സംഘടനകൾ അപ്രത്യക്ഷമാകുന്നതിന് പകരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ശ്രമിക്കുന്നത്. വാർത്തകളിൽ ഇടംപിടിക്കുന്ന ആക്രമണങ്ങൾക്കപ്പുറം ദീർഘകാല അതിജീവനത്തിനുള്ള തന്ത്രങ്ങളിലാണ് അവർ നിക്ഷേപം നടത്തുന്നത്. ജെയ്‌ഷെ മുഹമ്മദ് അടിക്കടിയുള്ള ആക്രമണങ്ങളിൽ നിന്ന് മാറി, വളരെ തിരഞ്ഞെടുത്തതും എന്നാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ നീക്കങ്ങളിലേക്കും സംഘടനയെ പുനർനിർമിക്കാനുമുള്ള ശ്രമങ്ങളിലേക്കും നീങ്ങുന്നതായാണ് രഹസ്യാന്വേഷണ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
advertisement
2025 ഒക്ടോബർ 8-ന് ജെയ്‌ഷെ തലവൻ മസൂദ് അസർ 'ജമാഅത്ത് ഉൽ-മുഅ്മിനത്ത്' എന്ന പേരിൽ വനിതാ വിഭാഗം രൂപീകരിച്ച കാര്യവും റിപ്പോർട്ട് ഗൗരവത്തോടെ പരാമർശിക്കുന്നു. ദക്ഷിണേഷ്യയിലെ നിരോധിക്കപ്പെട്ട ഭീകരസംഘടനകൾ ഭീകരവിരുദ്ധ നടപടികൾക്ക് അനുസൃതമായി തങ്ങളുടെ രീതികൾ മാറ്റിക്കൊണ്ടിരിക്കുന്നത് മേഖലയിലെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് യുഎൻ നിരീക്ഷണ രേഖ അടിവരയിടുന്നു.
Summary: A United Nations Security Council (UNSC) monitoring report has warned that South Asia-based terror groups, specifically Jaish-e-Mohammed (JeM), remain active and are evolving to survive international pressure. The report highlights a shift in strategy from frequent strikes to long-term organizational rebuilding. The report links the November 9, 2025, suicide car bombing near Delhi’s Red Fort, which killed 15 people, to JeM. This attribution is based on assessments provided by a UN member state.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive| ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ ജെയ്‌ഷെ മുഹമ്മദിന് പങ്ക്; ഭീകരസംഘടന ഇപ്പോഴും സജീവമെന്ന് യുഎൻ റിപ്പോർട്ട്
Next Article
advertisement
'അന്ന് കമൽഹാസനെ കെട്ടിപ്പിടിച്ചപ്പോൾ അപകർഷതാബോധം തോന്നി'; ഷൂട്ടിങ് സമയത്തെ അനുഭവം തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ
'അന്ന് കമൽഹാസനെ കെട്ടിപ്പിടിച്ചപ്പോൾ അപകർഷതാബോധം തോന്നി'; ഷൂട്ടിങ് സമയത്തെ അനുഭവം തുറന്നുപറഞ്ഞ് രാധിക ശരത്കുമാർ
  • ചിത്രീകരണത്തിനിടെ കമൽഹാസനെ കെട്ടിപ്പിടിക്കുമ്പോൾ നിറവ്യത്യാസം കാരണം രാധികക്ക് അപകർഷതാബോധം തോന്നി

  • ചർമ്മത്തിന്റെ നിറം സിനിമാ വ്യവസായത്തിൽ വിവേചനം ഉണ്ടാക്കിയിരുന്നുവെന്ന് രാധിക തുറന്നു പറഞ്ഞു

  • സ്വന്തം ചർമ്മനിറത്തിൽ സംതൃപ്തി കണ്ടെത്തിയതോടെ അതിജീവനത്തിന്റെ ബോധ്യം രാധികക്ക് ലഭിച്ചതായി വ്യക്തമാക്കി

View All
advertisement