കടുത്ത ദാരിദ്രം; ഭക്ഷണം നൽകാൻ കഴിയാതെ വന്നതോടെ യുപിയിൽ ആറുവയസുകാരിയെ അമ്മ കൊലപ്പെടുത്തി
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഭാവിയെക്കുറിച്ചുള്ള ആശങ്കയും വിവാഹം കഴിപ്പിച്ച് അയക്കേണ്ട ബാധ്യതയും ഒക്കെ ഓർത്താണ് മകളെ തന്നെ ഇല്ലാതാക്കാൻ ഇവർ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ലക്നൗ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഭക്ഷണം പോലും നൽകാൻ കഴിയാതെ വന്നതോടെ പിഞ്ചുമകളെ കൊലപ്പെടുത്തി അമ്മ. യുപി ഹന്ദിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഭേസ്കി ഗ്രാമത്തിലാണ് സംഭവം. കൃത്യം നടത്തിയ ഉഷാ ദേവി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദാരിദ്രത്തിൽ വലഞ്ഞ തീരെ നിവർത്തിയില്ലാതെ വന്നതോടെയാണ് ഇവർ മകളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
ഇവർക്ക് രണ്ട് ആൺമക്കൾ കൂടിയുണ്ട്. എന്നാൽ ഭാവിയെക്കുറിച്ചുള്ള ആശങ്കയും വിവാഹം കഴിപ്പിച്ച് അയക്കേണ്ട ബാധ്യതയും ഒക്കെ ഓർത്താണ് മകളെ ഇല്ലാതാക്കാൻ ഇവർ തീരുമാനിച്ചതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഒരു അപകടത്തെ തുടർന്ന് ഉഷാ ദേവിയുടെ ഭർത്താവിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചംഗ കുടുംബത്തെ പോറ്റേണ്ട ബാധ്യത ഇവരുടെ തലയിലെത്തിയത്. ദിവസക്കൂലിക്ക് ജോലി ചെയ്ത് ഇവർ കാര്യങ്ങൾ തള്ളിനീക്കിയെങ്കിലും ലഭിക്കുന്ന തുക ദൈനംദിന ആവശ്യങ്ങൾക്ക് പോലും തികഞ്ഞിരുന്നില്ല.
advertisement
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ഭക്ഷണത്തിന് പോലും വകയില്ലാതെ വന്നതോടെയാണ് മകളെ ഇവർ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. ദാരിദ്രത്തിൽ നിന്നും മോചിപ്പിക്കാന്‍ മകളെ ഇല്ലാതാക്കിയ ഉഷ ഇപ്പോൾ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. ഇവര്‍ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന സംശയവും പൊലീസ് പറയുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 15, 2020 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കടുത്ത ദാരിദ്രം; ഭക്ഷണം നൽകാൻ കഴിയാതെ വന്നതോടെ യുപിയിൽ ആറുവയസുകാരിയെ അമ്മ കൊലപ്പെടുത്തി