advertisement

Union Budget 2020-21: ബജറ്റിന് മുമ്പ് പ്രാർഥനയും പൂജയുമായി കേന്ദ്ര സഹമന്ത്രി അനുരാഗ്

Last Updated:

Union Budget 2020- മന്ത്രിമന്ദിരത്തിലെ പുന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിലാണ് മന്ത്രി ഏറെ നേരം പ്രാര്‍ത്ഥന നടത്തിയത്

Union Budget 2020- ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റിനു മുന്‍പ് പ്രാര്‍ത്ഥനയും പൂജയുമായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. മന്ത്രിമന്ദിരത്തിലെ പുന്തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹത്തിലാണ് മന്ത്രി ഏറെ നേരം പ്രാര്‍ത്ഥന നടത്തിയത്. നേരത്തെ വീട്ടിലും അദ്ദേഹം പ്രാർഥനയും പൂജയും നടത്തിയിരുന്നു. അതിനുശേഷമാണ് ഓഫീസിലേക്ക് പുറപ്പെട്ടത്.
ശമ്പളക്കാര്‍ മുതല്‍ തൊഴിലുറപ്പുകാര്‍ വരെ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ഇന്നത്തെ ബജറ്റ്. വന്‍കിട വ്യവസായികള്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെയും ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നിര്‍ണായക ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നു തുറന്നു സമ്മതിക്കുന്ന സാമ്പത്തിക സര്‍വേയ്ക്കു ശേഷമാണ് ഇന്നത്തെ ബജറ്റ് അവതരണം. ബജറ്റിന് അന്തിമ അനുമതി നൽകുന്നതിനായി കേന്ദ്ര മന്ത്രിസഭാ യോഗം രാവിലെ പാർലമെന്‍റിൽ ചേർന്നു. പാർലമെന്‍റിലേക്ക് വരുന്നതിന് മുമ്പ് ധനമന്ത്രി നിർമല സീതാരാമനും സംഘവും രാഷ്ട്രപതിയെ സന്ദർശിച്ചിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Union Budget 2020-21: ബജറ്റിന് മുമ്പ് പ്രാർഥനയും പൂജയുമായി കേന്ദ്ര സഹമന്ത്രി അനുരാഗ്
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement