advertisement

Union Budget 2026 | 7 അതിവേഗ റെയിൽ ഇടനാഴികൾ; ചരക്ക് ഗതാഗത പാതകളും ജലപാതകളും

Last Updated:

യാത്ര സമയം കുറയ്ക്കുന്നതിനും കാർബൺ പുറംതള്ളൽ നിയന്ത്രിക്കുന്നതിനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ളതാണ്  അതിവേഗ റെയിൽ ഇടനാഴികൾ

Rapid Read
News18
News18
ന്യൂഡൽഹി: യുവശക്തിയാൽ നയിക്കപ്പെടുന്നതും മൂന്ന് കർത്തവ്യങ്ങളാൽ മാർഗ്ഗനിർദ്ദേശം നൽകുന്നതുമെന്നാണ് ഞായറാഴ്ച അവതരിപ്പിച്ച 2026-27 കേന്ദ്ര ബജറ്റിനെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിശേഷിപ്പിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ, പുതിയ ചരക്ക് ഗതാഗത പാതകൾ, 20 ദേശീയ ജലപാതകൾ എന്നിവ നടപ്പിലാക്കുമെന്നാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
യാത്ര സമയം കുറയ്ക്കുന്നതിനും കാർബൺ പുറംതള്ളൽ നിയന്ത്രിക്കുന്നതിനും പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിഭാവനം ചെയ്തിട്ടുള്ള  അതിവേഗ റെയിൽ ഇടനാഴികൾ പരിസ്ഥിതി സൗഹൃദ യാത്രയ്ക്കും വളർച്ചയ്ക്കും വലിയ ഊന്നൽ നൽകുന്നു. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് നിർദ്ദിഷ്ട പാതകൾ. ഇവ സാമ്പത്തിക കേന്ദ്രങ്ങളെയും സാങ്കേതിക ഹബ്ബുകളെയും നിർമ്മാണ ക്ലസ്റ്ററുകളെയും തമ്മിൽ ബന്ധിപ്പിക്കും.
ലോജിസ്റ്റിക്സ് മേഖലയിൽ പശ്ചിമ ബംഗാളിലെ ദാങ്കുനിയെയും ഗുജറാത്തിലെ സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ ചരക്ക് പാതകളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകളും യാഥാർത്ഥ്യമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. റോഡ്, റെയിൽ ഗതാഗതത്തേക്കാൾ  ജലപാതകളിലൂടെ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
advertisement
ഇക്കോ ടൂറിസത്തിനും പ്രകൃതി സൗഹൃദ യാത്രകൾക്കും ബജറ്റ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലും കിഴക്കൻ ഘട്ടത്തിലെ അരക്കു താഴ്വരയിലും പടിഞ്ഞാറൻ ഘട്ടത്തിലെ പൊതിഗൈ മലയിലും മൗണ്ടൻ ട്രെയിനുകൾ വികസിപ്പിക്കും.
സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനായി ആറ് മേഖലകളിൽ പ്രത്യേക ഇടപെടലുകൾ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. തന്ത്രപ്രധാനമായ ഏഴ് മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുക, പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുക, എംഎസ്എംഇകളെ ശാക്തീകരിക്കുക, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സുരക്ഷിതത്വം, നഗര കേന്ദ്രീകൃത സാമ്പത്തിക മേഖലകളുടെ വികസനം എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
Union Budget 2026 | 7 അതിവേഗ റെയിൽ ഇടനാഴികൾ; ചരക്ക് ഗതാഗത പാതകളും ജലപാതകളും
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement