advertisement

Union Budget 2026: 'ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ ബജറ്റ് കാണുന്നില്ല'; രാഹുൽ ഗാന്ധി

Last Updated:

രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും ഉൽപ്പാദന മേഖലയിൽ ഇടിവുണ്ടാകുന്നുവെന്നും കർഷകർ കടുത്ത ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി

Rapid Read
രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി
ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുകയാണെന്നും ഉൽപ്പാദന മേഖലയിൽ ഇടിവുണ്ടാകുന്നുവെന്നും കർഷകർ കടുത്ത ദുരിതത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലില്ലാത്ത യുവാക്കൾ, തകരുന്ന ഉൽപ്പാദന മേഖല, മൂലധനം പിൻവലിക്കുന്ന നിക്ഷേപകർ, കുത്തനെ താഴുന്ന കുടുംബ സമ്പാദ്യങ്ങൾ, കർഷകരുടെ ദുരിതം, ആഗോള തലത്തിലുണ്ടാകാൻ പോകുന്ന സാമ്പത്തിക ആഘാതങ്ങൾ എന്നിവയെ എല്ലാം ബജറ്റ് അവഗണിച്ചതായി സമൂഹമാധ്യമമായ എക്സിലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്താൻ വിസമ്മതിക്കുന്നതും യഥാർത്ഥ പ്രശ്നങ്ങളെ കാണാത്തതുമായ ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. മോദി സർക്കാരിന്റെ പക്കൽ പുതിയ ആശയങ്ങൾ ഒന്നുമില്ലെന്നും രാജ്യം നേരിടുന്ന സുപ്രധാന സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ വെല്ലുവിളികൾക്ക് മറുപടി നൽകുന്നതിന് പകരം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർക്കായി ബജറ്റിൽ ഒന്നുമില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ പോസിറ്റീവായ നിർദ്ദേശങ്ങളോ കൃത്യമായ നടപടികളോ സർക്കാർ മുന്നോട്ടുവെക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Union Budget 2026: 'ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധികളെ ബജറ്റ് കാണുന്നില്ല'; രാഹുൽ ഗാന്ധി
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement