Port Blair: പോർട്ട് ബ്ലെയർ ഇനി 'ശ്രീ വിജയപുരം'; പേരുമാറ്റി കേന്ദ്ര സർക്കാർ
- Published by:Rajesh V
- news18-malayalam
Last Updated:
ഈസ്റ്റ് ഇന്ത്യാ കമ്പനി നേവി ഓഫീസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാന നഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേരുമാറ്റി കേന്ദ്ര സർക്കാർ. 'ശ്രീ വിജയപുരം' എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
ഈസ്റ്റ് ഇന്ത്യാ കമ്പനി നേവി ഓഫീസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാന നഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലാണ് പേരുമാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെയുള്ള പേര് കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തിൽ നാം നേടിയ വിജയത്തിന്റെ സൂചകമാണെന്നും അതിൽ ആൻഡമാൻ ദ്വീപുകൾക്ക് നിർണായക പങ്കുണ്ടെന്നും അമിത് ഷാ കുറിച്ചു.
Inspired by the vision of PM @narendramodi Ji, to free the nation from the colonial imprints, today we have decided to rename Port Blair as "Sri Vijaya Puram."
While the earlier name had a colonial legacy, Sri Vijaya Puram symbolises the victory achieved in our freedom struggle…
— Amit Shah (@AmitShah) September 13, 2024
advertisement
സ്വാതന്ത്ര്യ സമരചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ളത്. ചോള സാമ്രാജ്യത്തിന്റെ നാവിക ആസ്ഥാനമായിരുന്നു ദ്വീപ് മേഖല. ഇന്ന് രാജ്യത്തിന്റെ തന്ത്രപ്രധാന, വികസന ലക്ഷ്യങ്ങളുടെ സുപ്രധാന കേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ വീർ സവർക്കർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിച്ചിരുന്ന സെല്ലുലാർ ജയിലും ഇവിടെയാണ്- അമിത് ഷാ പറഞ്ഞു.
Summary:Union Home Minister Amit Shah announced that the central government has decided to rename Port Blair as 'Sri Vijaya Puram', stating that the decision was taken to 'free the nation from colonial imprints'.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Sep 13, 2024 7:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Port Blair: പോർട്ട് ബ്ലെയർ ഇനി 'ശ്രീ വിജയപുരം'; പേരുമാറ്റി കേന്ദ്ര സർക്കാർ







