ഭാര്യയുമായി സംസാരിക്കുന്നതിനിടെ ഉഗ്രസ്ഫോടനം, സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
- Published by:SIBILI S
- news18-malayalam
Last Updated:
ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്
ന്യൂഡൽഹി: സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രവി ഗോപാലാണ് മരിച്ചത്. കഴിഞ്ഞ 18-ാം തീയതിയായിരുന്നു ആക്രമണമുണ്ടായത്.
ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു രവി ഗോപാൽ. ജോലി കഴിഞ്ഞ് മുറിയിലെത്തിയ യുവാവ് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്ന സമയത്താണ് വ്യോമാക്രമണമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കോൾ കട്ടാവുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് പല തവണ ശ്രമിച്ചിട്ടും യുവാവുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തൊട്ടടുത്ത ദിവസം രവിയുടെ സുഹൃത്താണ് വീട്ടിലേക്ക് വിളിച്ച് അപകടത്തെ കുറിച്ച് അറിയിച്ചത്.
ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. രവി ഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഇതുവരെ കൃത്യമായ സഹായം ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു.
advertisement
മാർച്ച് 14-ന് ഒമാനിലെ സൊഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ അൽ ഖർജ് റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ ജനവാസമേഖലയിൽ പതിക്കുകയായിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Mar 21, 2026 3:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യയുമായി സംസാരിക്കുന്നതിനിടെ ഉഗ്രസ്ഫോടനം, സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു







