കടലിലെ ചൈനീസ് ആധിപത്യം തടയാൻ ഇന്ത്യ; 24 സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യക്ക് വിൽക്കാൻ ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം
Last Updated:
ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റർ ഇന്ത്യ വാങ്ങുന്നത് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്
വാഷിംഗ്ടൺ: ഇന്ത്യക്ക് 24 മള്‍ട്ടിറോള്‍ എംഎച്ച്-60 റോമിയോ സീഹോക്ക് ഹെലികോപ്ടറുകള്‍ വില്‍ക്കാനുള്ള ഇടപാടിന് അമേരിക്കൻ ഭരണകൂടം അനുമതി നല്‍കി. അന്തര്‍വാഹനികളെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്ടറുകള്‍ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പത്തുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. 2.4 ബില്യണ്‍ ഡോളറിന്റെ (1779 കോടി രൂപ)യുടെ ഇടപാടിനാണ് ട്രംപ് ഭരണകൂടം അംഗീകാരം നൽകിയത്.
ഇന്ത്യൻ നാവികസേനയ്ക്കു വേണ്ടിയാണ് യുഎസിൽനിന്ന് 200 കോടി ഡോളർ വില വരുന്ന 24 എംഎച്ച്–60 റോമിയോ സീഹോക്ക് മുങ്ങിക്കപ്പൽ വേധ ഹെലികോപ്റ്ററുകൾ ഇന്ത്യ അടിയന്തരമായി വാങ്ങുന്നത്. 123 സീഹോക്ക് കോപ്റ്ററുകൾ ഇന്ത്യയിൽ നിർമിക്കുമെന്ന വ്യവസ്ഥയിലാണ് ഇടപാടെന്നാണു സൂചന. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും തമ്മിൽ സിംഗപ്പൂരിൽ ചർച്ച നടത്തിയിരുന്നു.
advertisement
ലോകത്തെ ഏറ്റവും ആധുനിക കോപ്റ്ററുകളിലൊന്നായ സീഹോക്ക് കോപ്റ്റർ ഇന്ത്യ വാങ്ങുന്നത് ഇന്ത്യാ സമുദ്രത്തിലെ ചൈനയുടെ ഭീഷണി കൂടി കണക്കിലെടുത്താണ്. അന്തര്‍വാഹിനികളെ വേട്ടയാടാനും യുദ്ധക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്താനും കടലില്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും പാകത്തിനു രൂപകല്‍പന ചെയ്തതാണ് ലോക്കീദ് മാര്‍ട്ടിന്‍ നിര്‍മിത എംഎച്ച്-60 സീഹോക്ക് ഹെലികോപ്ടറുകള്‍. ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ള ഏറെ പഴക്കം ചെന്ന ബ്രിട്ടീഷ് നിര്‍മിത സീകിങ് ഹെലികോപ്ടറുകള്‍ക്കു പകരമായി സീഹോക്ക് ഹെലികോപ്ടറുകള്‍ എത്തുന്നത് സേനയ്ക്കു കരുത്തു പകരും.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2019 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കടലിലെ ചൈനീസ് ആധിപത്യം തടയാൻ ഇന്ത്യ; 24 സീഹോക്ക് ഹെലികോപ്ടറുകൾ ഇന്ത്യക്ക് വിൽക്കാൻ ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം


