Uttarakhand Floods | ടണലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി സുരക്ഷാസേന; വൈറലായി ആഹ്ളാദ നിമിഷങ്ങൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
രക്ഷാദൗത്യം പുരോഗമിക്കവെ ഒരു ടണലിൽ കുരുങ്ങിയ ആളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ഡെറാഡൂൺ: അപ്രതീക്ഷിത പ്രളയത്തിൽ വിറങ്ങലിച്ച ഉത്തരാഖണ്ഡിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിനിടയിലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് ചമോലിയിലെ ജോഷിമഠിലാണ് നന്ദാദേവി ഗ്ലേസിയർ തകർന്നു വീണ് ദുരന്തമുണ്ടായത്. മഞ്ഞുമല തകർന്നു വീണുണ്ടായ മിന്നൽപ്രളയത്തിൽ നൂറ്റിയമ്പതിലധികം ആളുകളെ കാണാതായിരുന്നു. രക്ഷാദൗത്യം പുരോഗമിക്കവെ ഒരു ടണലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.
ദുരന്തഭൂമിയിൽ ആദ്യമെത്തിയത് ഇന്തോ-ടിബറ്റൻ അതിർത്തി സുരക്ഷാസേനയായിരുന്നു. തപോവൻ ജലവൈദ്യുത പദ്ധതിയ്ക്ക് സമീപത്തെ ടണലിലാണ് ഇവിടുത്തെ ജോലിക്കാരനായ ജീവനക്കാരൻ കുടുങ്ങിക്കിടന്നത്. ഇയാളെ സുരക്ഷിതമായി പുറത്തെത്തിച്ച് സന്തോഷത്തോടെ ആരവം മുഴക്കുന്ന സേനാംഗങ്ങളാണ് വീഡിയോയിൽ.
#WATCH | Uttarakhand: ITBP personnel rescue one person who was trapped in the tunnel near Tapovan dam in Chamoli.
Rescue operation underway.
(Video Source: ITBP) pic.twitter.com/RO91YhIdyo
— ANI (@ANI) February 7, 2021
advertisement
തപോവൻ വൈദ്യുതി പദ്ധതി മേഖലയ്ക്ക് സമീപത്തായിരുന്നു മഞ്ഞുമലയിടിഞ്ഞത്. ഇവിടെ കുടുങ്ങിയ 12പേരെ പുറത്തെത്തിച്ചിട്ടുണ്ട്. ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു. ഇവിടെ നിന്നും കാണാതായ 125ഓളം തൊഴിലാളികൾ മരണപ്പെട്ടുവെന്ന ആശങ്കയുണ്ട്. ഏതായാലും പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. അപകടമേഖലയിൽ നിന്നും ഇതുവരെ 14 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
बद्री विशाल की जय !
नंदा देवी की जय ! #Himveers of ITBP chanting after rescuing 12 men safely from a tunnel near Tapovan, Joshimath after a devastating flood hit the area.#Dhauliganga #Uttarakhand pic.twitter.com/CdBgByVuFK
— ITBP (@ITBP_official) February 7, 2021
advertisement
പ്രളയത്തെ തുടർന്ന് ധൗളി ഗംഗാ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിച്ചു കൊണ്ടുള്ള ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര ജലക്കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
പ്രളയപശ്ചാത്തലത്തിൽ ഋഷികേശിലും ഹരിദ്വാറിലും അതീവ ജാഗ്രതാ നിർദേശം നൽകിയിരുന്നു. 'കനത്ത മഴയും പെട്ടെന്നുള്ള വെള്ളപ്പൊക്കവും കാരണം ചമോലിയിലെ റിനി ഗ്രാമത്തിലെ ഋഷിഗംഗ പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചിരിക്കാം. അലകനന്ദയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ട്. നദിക്കരയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി പ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് ശ്രദ്ധ നൽകരുത്' മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 08, 2021 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Uttarakhand Floods | ടണലിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി സുരക്ഷാസേന; വൈറലായി ആഹ്ളാദ നിമിഷങ്ങൾ


