'വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രം'; പ്രധാനമന്ത്രി മോദി

Last Updated:

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ ആഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിന്റെ വാർഷികം രാജ്യമെമ്പാടുമുള്ള പൗരന്മാരെ പ്രചോദിപ്പിക്കുകയും ഐക്യത്തിന്റെ ആത്മാവിനെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു. വന്ദേമാതരത്തോടുള്ള ആദരസൂചകമായി ഒരു സ്റ്റാമ്പും നാണയവും കേന്ദ്ര സർക്കാർ പുറത്തിറക്കി.
advertisement
വന്ദേമാതരം ഈണത്തിനോ അതിന്റെ വരികൾക്കോ അതീതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു."വന്ദേമാതരം ഒരു ഗാനമല്ല, അതൊരു മന്ത്രമാണ്," അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഓരോ പ്രദേശങ്ങളിലും തലമുറകളിലും ആളുകളെ ഒന്നിപ്പിക്കുന്ന ഒരു കാവന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ ആഘോഷ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തുലാതീത ശക്തിയാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ ശക്തിയും പ്രതിരോധശേഷിയുംഗാനത്തിഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
വന്ദേമാതരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകളെക്കുറിച്ചും പ്രധാനമന്ത്രി മോദി പരാമർശിച്ചു. 1937-ൽ വന്ദേമാതരത്തിലെ തിരഞ്ഞെടുത്ത ചില ഖണ്ഡികകൾ മാത്രം അംഗീകരിക്കാനുള്ള തീരുമാനം പ്രത്യയശാസ്ത്രപരമായ വിള്ളലുകസൃഷ്ടിച്ചുവെന്നും അത് പിന്നീട് ഇന്ത്യയുടെ വിഭജനത്തിന് കാരണമായി എന്നും മോദി പറഞ്ഞു.
ദേശീയ ഗാനത്തിന്റെ പൈതൃകത്തെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങൾ വീണ്ടും ഉടലെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 1937-ൽ ജവഹർലാനെഹ്‌റുവിന്റെ അധ്യക്ഷതയികോൺഗ്രസ് വന്ദേമാതരം "വർഗീയവൽക്കരിച്ചു" എന്ന് ബിജെപി വക്താവ് സിആകേശവൻ ആരോപിച്ചിരുന്നു. വന്ദേമാതരം "മുസ്ലീങ്ങളെ അലോസരപ്പെടുത്തുമെന്ന്" നെഹ്‌റു ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സുഭാഷ് ചന്ദ്രബോസുമായുള്ള നെഹ്‌റുവിന്റെ കത്തിടപാടുകളെ ഉദ്ധരിച്ചായിരുന്നു ആരോപണം.
advertisement
2026 നവംബർ 7 വരെയാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ ആഘോഷം നടക്കുക. 1875 നവംബർ 7ലെ അക്ഷയ നവമി ദിനത്തിലാണ് ബങ്കിം ചന്ദ്ര ചാറ്റർജി വന്ദേമാതരം രചിച്ചത്. അദ്ദേഹത്തിന്റെ പ്രശസ്തമായ ആനന്ദമഠം എന്ന നോവലിലാണ് ഈ ഗാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India/
'വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രം'; പ്രധാനമന്ത്രി മോദി
Next Article
advertisement
'വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രം'; പ്രധാനമന്ത്രി മോദി
'വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രം'; പ്രധാനമന്ത്രി മോദി
  • വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷം മോദി ഉദ്ഘാടനം ചെയ്തു.

  • വന്ദേമാതരം തലമുറകളെ പ്രചോദിപ്പിക്കുന്ന ഐക്യത്തിന്റെ മന്ത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

  • വന്ദേമാതരത്തോടുള്ള ആദരസൂചകമായി ഒരു സ്റ്റാമ്പും നാണയവും കേന്ദ്ര സർക്കാർ പുറത്തിറക്കി.

View All
advertisement