LIVE NOW

Vice President Election 2025 LIVE: സി പി രാധാകൃഷ്ണൻ രാജ്യത്തിൻ്റെ പതിനഞ്ചാം ഉപരാഷ്ട്രപതി; ഭൂരിപക്ഷം 152 വോട്ട്

Last Updated:

Vice President Election Results 2025:തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ, ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്

News18
News18
Vice President Election Results 2025: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി  സി.പി. രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിൽ ആകെ 767 പാർലമെന്റ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. ഇതിൽ സി.പി. രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചപ്പോൾ, സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.


രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറിന് വോട്ടെണ്ണൽ ആരംഭിച്ചു. ജഗ്‌ദീപ് ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

നിലവിൽ മഹാരാഷ്ട്രാ ഗവർണറാണ് സി പി രാധാകൃഷ്ണൻ. ഒബിസി വിഭാഗത്തിൽ നിന്നുള്ള ബിജെപി നേതാവായ അദ്ദേഹം 1998ലും 1999ലും കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും. ജഗ്‌ദീപ് ധൻഖറിന് ലഭിച്ച ചരിത്രഭൂരിപക്ഷം ലഭിക്കാൻ ഇടയില്ലെങ്കിലും, നിലവിൽ 425 എംപിമാരുള്ള എൻഡിഎക്ക് അനുകൂലമാണ് സാഹചര്യം. ഇരുസഭകളിലുമായി 324 വോട്ടുകളാണ് പ്രതിപക്ഷത്തിനുള്ളത്.
September 09, 20259:09 PM IST

Vice President Election 2025 LIVE: സി പി രാധാകൃഷ്ണൻ രാജ്യത്തിൻ്റെ പതിനഞ്ചാം ഉപരാഷ്ട്രപതി

ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ (67) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

September 09, 20257:26 PM IST

Vice President Election 2025 LIVE: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വൈകുന്നേരം ആറു മണിയ്ക്ക് വോട്ടെണ്ണൽ ആരംഭിച്ചു.  വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.  781 പേരിൽ 12 എംപിമാർ വോട്ട് ചെയ്തില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

September 09, 20257:20 PM IST

Vice President Election 2025 LIVE: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിംഗ്

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. തിരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

advertisement
September 09, 20252:15 PM IST

Vice President Election 2025 LIVE: ജയിലിൽ നിന്നും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട്

ജയിലിലുള്ള ബാരാമുള്ള എംപി എഞ്ചിനീയർ റാഷിദ് എന്ന ഷെയ്ഖ് അബ്ദുൾ റാഷിദ് വോട്ട് ചെയ്തു. , കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് നടന്നുകൊണ്ടിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എഞ്ചിനീയർ റാഷിദ് ജയിലിൽ നിന്നും വോട്ട് ചെയ്തത്.

September 09, 20251:36 PM IST

Vice President Election 2025 LIVE: 'കടുത്ത പോരാട്ടം' സിപിഐ നേതാവ് സന്തോഷ് കുമാർ

 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് കടുത്ത മത്സരമായിരിക്കുമെന്ന് സിപിഐ രാജ്യസഭാ എംപി പി. സന്തോഷ് കുമാർ. “2017-ൽ വിജയ ഭൂരിപക്ഷം 207 വോട്ടായിരുന്നു. ഇത്തവണ അത് 100-ൽ താഴെയാകാനാണ് സാധ്യത. സുദർശൻ റെഡ്ഡിയുടെ സ്ഥാനാർത്ഥിത്വം നിരവധി രാഷ്ട്രീയ ശക്തികളെ ഒന്നിപ്പിച്ചു, ഇത് പോരാട്ടം കൂടുതൽ കടുത്തതാക്കി. ഒരു അത്ഭുതം സംഭവിക്കുമെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ നമുക്ക് ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

September 09, 20251:24 PM IST

Vice President Election 2025 LIVE Updates: എത്ര പാർട്ടികൾ വോട്ടിങ്ങിൽ നിന്ന് വിട്ടു നിന്നു ?

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഏകദേശം 67% വോട്ടുകൾ പോൾ ചെയ്തു. ബിആർഎസിൽ നിന്നുള്ള നാല് എംപിമാരും ബിജെഡിയിൽ നിന്നുള്ള 7 എംപിമാരും അകാലിദളിൽ നിന്നുള്ള ഒരാളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

advertisement
September 09, 20251:22 PM IST

Vice President Election 2025 LIVE Updates: ഇതുവരെ പോൾ ചെയ്തത് 528 വോട്ട്

നടന്നുകൊണ്ടിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആകെയുള്ള 781 വോട്ടുകളിൽ 528 എണ്ണം ഇതുവരെ പോൾ ചെയ്തു.

September 09, 20251:21 PM IST

Vice President Election 2025 LIVE Updates: ക്രോസ് വോട്ടിംഗിന് സാധ്യതയില്ലെന്ന് എഎപി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ ക്രോസ് വോട്ടിംഗിന് സാധ്യതയില്ലെന്ന് എഎപി എംപി സഞ്ജയ് സിംഗ്. “പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും പാർട്ടിയും പ്രതിപക്ഷ സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കാനും അദ്ദേഹത്തിന് വോട്ട് ചെയ്യാനും തീരുമാനിച്ചു. ഞങ്ങളുടെ എംപിമാർ അദ്ദേഹത്തിന് വോട്ട് ചെയ്യും,” അദ്ദേഹം പറഞ്ഞു.

September 09, 202512:58 PM IST

Vice President Election 2025 LIVE Updates: അഖിലേഷ് യാദവ് വോട്ട് രേഖപ്പെടുത്തി

 

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. “ചരിത്രം എങ്ങനെയാണ് എന്നതിലേക്ക് കടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, പക്ഷേ ഒരു പുതിയ ഉപരാഷ്ട്രപതി ഉണ്ടാകും. ഒരു പുതിയ ഉപരാഷ്ട്രപതിക്ക് വോട്ട് ചെയ്തു,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

September 09, 202512:55 PM IST

Vice President Election 2025 LIVE Updates: ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ട് രേഖപ്പെടുത്തി

പാർലമെന്റ് ഹൗസിൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ട് രേഖപ്പെടുത്തി.മുതിർന്ന ബിജെപി നേതാക്കളുടെ അകമ്പടിയോടെയാണ് അദ്ദേഹം എത്തിയത്

September 09, 202512:53 PM IST

Vice President Election 2025 LIVE Updates: പ്രിയങ്ക ഗാന്ധി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി

വയനാട് എംപിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്ര വോട്ട് പാർലമെന്റ് ഹൗസിൽ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തി.

September 09, 202512:33 PM IST

Vice President Election 2025 LIVE Updates: എൻ‌ഡി‌എക്ക് അനുകൂലമായിക്രോസ് വോട്ട് സാധ്യതയുണ്ടെന്ന് തെലുങ്കുദേശം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള എൻ‌ഡി‌എ സ്ഥാനാർത്ഥിക്ക് അനുകൂലമായി ചില പ്രതിപക്ഷ എംപിമാർ ക്രോസ് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) എംപി ലാവു ശ്രീകൃഷ്ണ ദേവരായലു പറഞ്ഞു.

September 09, 202512:06 PM IST

Vice President Election 2025 LIVE Updates:രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പാർലമെന്റ് വിട്ടു.

September 09, 202511:40 AM IST

Vice President Election 2025 LIVE Updates: YSRCP വോട്ട് ദേശീയ താൽപ്പര്യം മുൻനിർത്തി; നട്ടെല്ലില്ലാത്ത നേതാവല്ല ജഗൻ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ‌ഡി‌എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് YSRCP രാജ്യസഭാ എംപി വൈ വി സുബ്ബ റെഡ്ഡി. “കോൺഗ്രസ് ഭരണകാലത്ത് രജിസ്റ്റർ ചെയ്ത സിബിഐ കേസുകൾ കണ്ട് ഭയപ്പെടുന്ന നട്ടെല്ലില്ലാത്ത നേതാവല്ല ജഗൻ മോഹൻ റെഡ്ഡി. ദേശീയ താൽപ്പര്യം മുൻനിർത്തിയാണ് ഞങ്ങൾ വോട്ട് ചെയ്യുന്നത്.”

പാർട്ടിയുടെ 11 വോട്ടുകൾ നിർണായകമാണെന്നും ഇന്ത്യാ അലയൻസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ എൻ‌ഡി‌എ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനം YSRCP എടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

September 09, 202511:37 AM IST

Vice President Election 2025 LIVE Updates: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചെയ്യാൻ എത്തി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മലേഷ്യയിൽ നിന്ന് തിരിച്ചെത്തി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പാർലമെന്റ് മന്ദിരത്തിൽ എത്തി.

September 09, 202511:02 AM IST

Vice President Election 2025 LIVE Updates: സോണിയാ ഗാന്ധി വോട്ട് ചെയ്യാനെത്തി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയാ ഗാന്ധി പാർലമെന്റ് ഹൗസിലെത്തി.

September 09, 202510:54 AM IST

Vice President Election 2025 LIVE: മുൻ പ്രധാനമന്ത്രി ദേവഗൗഡ വോട്ട് ചെയ്യാനെത്തി

മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) രാജ്യസഭാ എംപിയുമായ എച്ച് ഡി ദേവഗൗഡ (92) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പാർലമെന്റിൽ എത്തി.

September 09, 202510:48 AM IST

Vice President Election 2025 LIVE Updates: ക്രോസ് വോട്ടിങ്ങിനെ കുറിച്ച് അറിയില്ലെന്ന് സുദർശൻ റെഡ്ഡി

“എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. നമ്മൾ വിജയിക്കാൻ പോകുന്നു… ജനങ്ങളുടെ മനസ്സാക്ഷിയെ ഉണർത്താൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നത്. ക്രോസ് വോട്ടിങ് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞില്ല. ക്രോസ് വോട്ടിങ് എന്താണെന്ന് എനിക്കറിയില്ല.” – ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി സുദർശൻ റെഡ്ഡി പറഞ്ഞു.

September 09, 202510:45 AM IST

Vice President Election 2025 LIVE Updates: സുദർശൻ റെഡ്ഡിയുടെ വിജയം ഉറപ്പാക്കാൻ പാർട്ടികൾ ഒന്നിക്കും: ഖാർഗെ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ നോമിനി സുദർശൻ റെഡ്ഡിയുടെ വിജയം ഉറപ്പാക്കാൻ എല്ലാ പാർട്ടികളും ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ ഒത്തുചേരുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

September 09, 202510:07 AM IST

Vice President Election 2025 LIVE: പ്രധാനമന്ത്രി പാർലമെന്റിലെത്തി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിലെത്തി. ആദ്യം വോട്ട് ചെയ്യുക പ്രധാനമന്ത്രിയായിരിക്കും. വൈകിട്ട് ആറിനാണ് വോട്ടെണ്ണൽ.

September 09, 20259:45 AM IST

Vice President Election 2025 LIVE Updates: കോൺഗ്രസ് എംപിമാർ യോഗം ചേർന്നു

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ തന്ത്ര ചർച്ചകൾക്കായി കോൺഗ്രസ് സംസ്ഥാന കൺവീനർമാരും പാർട്ടി എംപിമാരും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്റെ ചേംബറിൽ സന്ദർശിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ആന്ധ്രാ സ്വദേശിയായ സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷത്തിന്റ സംയുക്ത സ്ഥാനാർത്ഥി

September 09, 20259:32 AM IST

Vice President Election 2025 LIVE Updates: എൻഡിഎ ഐക്യത്തോടെ തുടരുമെന്ന് ജെഡിയു എംപി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പ്രക്രിയ ആരംഭിക്കാനിരിക്കെ എൻ‌ഡി‌എ ബ്ലോക്കിലെ എല്ലാ പാർട്ടികളും ഐക്യത്തോടെ തുടരുമെന്ന് ജെഡിയു എംപി ലവ്‌ലി ആനന്ദ് പറഞ്ഞു. “എൻ‌ഡി‌എ വിജയിക്കും. അദ്ദേഹത്തേക്കാൾ മികച്ച സ്ഥാനാർത്ഥിയില്ല. ഞങ്ങൾ എൻ‌ഡി‌എ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പോകുന്നു; എല്ലാവരും ഐക്യത്തിലാണ്. അദ്ദേഹം വിജയിക്കും.”

September 09, 20259:05 AM IST

Vice President Election 2025 LIVE Updates: ആത്മവിശ്വാസം പ്രകടിപ്പിച്ച് സി പി രാധാകൃഷ്ണൻ‌

വോട്ടെടുപ്പിന് മുമ്പ് എൻ‌ഡി‌എ സ്ഥാനാർത്ഥി സി‌ പി രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പ് പ്രക്രിയയ്ക്ക് മുമ്പ് ഭരണ സഖ്യത്തിന് വ്യക്തമായ വിജയം ലഭിക്കുമെന്ന് എൻ‌ഡി‌എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും മഹാരാഷ്ട്ര ഗവർണറുമായ സി‌ പി രാധാകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “തിരഞ്ഞെടുപ്പ് നടക്കുന്നു. ഇത് ഇന്ത്യൻ ദേശീയതയ്ക്ക് ഒരു വലിയ വിജയമായിരിക്കും. നാമെല്ലാവരും ഒന്നാണ്, നമ്മൾ ഒന്നായിരിക്കും, ഇന്ത്യ ‘വിക്ഷിത് ഭാരത്’ ആയി മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” – മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

September 09, 20258:39 AM IST

Vice President Election 2025 LIVE Updates: സി‌ പി രാധാകൃഷ്ണൻ ഡൽഹിയിലെ ശ്രീരാമ മന്ദിറിൽ

എൻ‌ഡി‌എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയും മഹാരാഷ്ട്ര ഗവർണറുമായ സി‌ പി രാധാകൃഷ്ണൻ ഡൽഹിയിലെ ലോധി റോഡിലുള്ള ശ്രീരാമ മന്ദിറിൽ പ്രാർത്ഥനകൾ നടത്തുന്നു. വോട്ടെടുപ്പിന് മുന്നോടിയായി അദ്ദേഹം ആചാരത്തിൽ പങ്കെടുക്കുന്നത് ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ കാണാം.

September 09, 20258:37 AM IST

Vice President Election 2025 LIVE Updates: ആദ്യ വോട്ട് പ്രധാനമന്ത്രിയുടേത്

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തും. ഏറെ പ്രതീക്ഷകൾ നിറഞ്ഞ ഈ തിരഞ്ഞെടുപ്പില്‍ തന്റെ വോട്ടവകാശം വിനിയോഗിക്കുന്ന ആദ്യ പാർലമെന്റ് അംഗമായിരിക്കും അദ്ദേഹം.

September 09, 20258:30 AM IST

Vice President Election 2025 LIVE Updates: ആകെ 781 വോട്ടുകൾ

239 രാജ്യസഭാ എംപിമാരും 542 ലോക്സഭാ എംപിമാരും ഉൾപ്പെടെ 781 എംപിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോറൽ കോളേജിൽ ഉൾപ്പെടുന്നത്. ബിജു ജനതാദളും ഭാരത് രാഷ്ട്ര സമിതിയും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ വോട്ട് ചെയ്യുന്ന എംപിമാരുടെ എണ്ണം 770 ആയി കുറയും. ഇതോടെ 386 വോട്ടുകൾ ലഭിച്ചാൽ ഭൂരിപക്ഷം നേടാനാകും

September 09, 20258:30 AM IST

Vice President Election 2025 LIVE Updates: വോട്ട് ആർക്കൊക്കെ?

ഭരണഘടനയുടെ ആർട്ടിക്കിൾ 66 പ്രകാരം, ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ അടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. കൈമാറ്റം ചെയ്യാവുന്ന ഒറ്റ വോട്ടിലൂടെ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമാണ് തിരഞ്ഞെടുപ്പ് പിന്തുടരുന്നത്. നിലവിൽ, ഇരുസഭകളുടെയും സംയുക്ത ശക്തി 781 അംഗങ്ങളാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Vice President Election 2025 LIVE: സി പി രാധാകൃഷ്ണൻ രാജ്യത്തിൻ്റെ പതിനഞ്ചാം ഉപരാഷ്ട്രപതി; ഭൂരിപക്ഷം 152 വോട്ട്
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement