ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് അഭ്യാസം നടത്തിയ 'സ്പൈഡർമാൻ' പോലീസ് വലയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
സ്‌പൈഡർമാൻ വേഷം ധരിച്ച ഒരാള്‍ കാറിൻ്റെ ബോണറ്റില്‍ കയറി സഞ്ചരിക്കുന്നതായി സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസിന്റെ നടപടി.
സ്പൈഡർമാന്റെ വേഷം ധരിച്ച് ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്ന് അഭ്യാസപ്രകടനം നടത്തിയ യുവാവ് പോലീസ് പിടിയിൽ. സ്‌പൈഡർമാൻ വേഷം ധരിച്ച ഒരാള്‍ കാറിൻ്റെ ബോണറ്റില്‍ കയറി സഞ്ചരിക്കുന്നതായി സോഷ്യൽ മീഡിയയിൽ പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസിന്റെ നടപടി. ഡൽഹിയിലെ ദ്വാരക ഏരിയയിൽ ആണ് സംഭവം. 20 കാരനായ ആദിത്യ എന്ന യുവാവാണ് സ്പൈഡർമാന്റെ വേഷം ധരിച്ചിരുന്നത്. യുവാവിന്റെ സുഹൃത്തായ 19 കാരൻ ഗൗരവ് സിങ് ആണ് വാഹനമോടിച്ചതെന്നും പോലീസ് തിരിച്ചറിഞ്ഞു.
ദ്വാരകയിലെ രാംഫാൽ ചൗക്കിന് സമീപത്ത് നിന്നാണ് കാറും യുവാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും മറ്റ് നിയമലംഘനങ്ങളും ചേർത്ത് 26,000 രൂപ പിഴയാണ് ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് . സ്‌പൈഡർമാൻ വേഷം ധരിച്ചത് നജഫ്ഗഢ് സ്വദേശി ആദിത്യയും (20), വാഹനം ഓടിച്ചത് മഹാവീർ എൻക്ലേവിൽ താമസിക്കുന്ന ഗൗരവ് സിങ് (19) ആണെന്നും പോലീസ് കണ്ടെത്തിയെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Delhi: This "Chappal wala Spiderman" was caught by Dilli Police, fined ₹20,000 and will spend a few days in lockup 🕷️🕸️ pic.twitter.com/KBOKcxmzHk
— Mihir Jha (@MihirkJha) July 24, 2024
advertisement
അപകടകരമായ ഡ്രൈവിങ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് വാഹനത്തിൻ്റെ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ ചുമത്തിയത്. ഇതിന് 26,000 രൂപ പിഴയോ തടവോ അതുമല്ലെങ്കിൽ രണ്ടും കൂടിയുള്ള ശിക്ഷയോ ലഭിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി ട്രാഫിക് പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റോഡുകളിലെ ഇത്തരം അശ്രദ്ധമായ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് സുരക്ഷ നിലനിർത്തുന്നതിലും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പൊതുജന സഹകരണം വളരെ പ്രധാനമാണ്. അതിനാൽ അപകടകരമായ ഡ്രൈവിംഗോ ട്രാഫിക് നിയമലംഘനമോ ഉണ്ടായാല്‍ പൊതുജനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
advertisement
നേരത്തെ സമാനമായി ദ്വാരക സ്ട്രീറ്റില്‍ സ്‌പൈഡർമാനും സ്‌പൈഡർ വുമണുമായി വേഷമിട്ട് മോട്ടോർ സൈക്കിളില്‍ സ്റ്റണ്ട് നടത്തിയ ആദിത്യയെയും പെണ്‍സുഹൃത്തിനെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഹെൽമറ്റ് ധരിക്കാതെ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു ഡൽഹി ട്രാഫിക് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. "സ്‌പൈഡർമാൻ നജഫ്ഗഡ് പാർട്ട് 5” എന്ന പേരിലാണ് ആദിത്യയും സുഹൃത്ത് അഞ്ജലിയും ബൈക്കിൽ സഞ്ചരിക്കുന്നതിൻ്റെ ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്. ആദിത്യയ്ക്ക് ഇന്ത്യൻ സ്പൈഡി ഒഫീഷ്യല്‍ എന്ന പേരില്‍ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. അതിൽ ഇത്തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും പതിവാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 25, 2024 2:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓടുന്ന കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് അഭ്യാസം നടത്തിയ 'സ്പൈഡർമാൻ' പോലീസ് വലയിൽ


