വീട്ടിലുറങ്ങിക്കിടന്ന വില്ലേജ് അസിസ്റ്റന്റ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവരുടെ മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അമരാവതി: വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന വില്ലേജ് റെവന്യൂ അസിസ്റ്റന്റ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കട്ടിലിൽ സ്ഥാപിച്ച സ്‌ഫോടക വസ്തുപൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കഡപ്പ ജില്ലയിലെ മെമുല മണ്ഡലലിലാണ് സംഭവം. നരസിംഹയും ഭാര്യ സുബ്ബലക്ഷമമ്മയും കിടന്നുറങ്ങുമ്പോഴാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് നരസിംഹ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. സുബ്ബലക്ഷ്മിയമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവരുടെ മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനമുണ്ടായതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പുലിവെണ്ടുല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുരളി നായിക് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കട്ടിലിനടിയല്‍ ബോംബ് സ്ഥാപിച്ചെന്ന് കരുതുന്ന ബാബു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് നരസിംഹയുടെ ഭാര്യയുമായി വിവാഹേതരബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ബാബുവിന് സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി നരസിംഹയുടെ മകള്‍ പോലീസിനോട് പറഞ്ഞു. വിവാഹേതരബന്ധത്തെക്കുറിച്ച് അറിഞ്ഞ നരസിംഹ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സുബ്ബലക്ഷ്മമ്മ ബന്ധം അവസാനിപ്പിച്ചതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്.
advertisement
ബാബുവിന് നരസിംഹയോട് പകയുണ്ടായിരുന്നതായും മുമ്പ് പല തവണ ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജെലാറ്റിന്‍ സ്റ്റിക്കാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഖനനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ബാബുവിന് എങ്ങനെ ലഭിച്ചു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Andhra Pradesh
First Published :
October 01, 2024 9:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വീട്ടിലുറങ്ങിക്കിടന്ന വില്ലേജ് അസിസ്റ്റന്റ് ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍