'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്
Last Updated:
ചില ചോദ്യങ്ങൾ ചോദിക്കുകയും ചില ഉത്തരങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്യുകയാണ് ട്വീറ്റിൽ.
മുംബൈ ആസ്ഥാനമായുള്ള സിനിമാ നിർമാതാവും സാമൂഹ്യ പ്രവർത്തകയുമായ നടാഷ്ജ റാത്തോഡിന്റെ ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 69 ട്വീറ്റാണ് അവരുടെ ട്വിറ്റർ ത്രെഡിൽ ഉള്ളത്. കോവിഡ് 19നക്കുറിച്ച് റാത്തോഡ് പ്രസക്തമായ ചില ചോദ്യങ്ങൾ ചോദിക്കുകയും ചില ഉത്തരങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്യുകയാണ് ട്വീറ്റിൽ.
മാർച്ച് 30ന് രാത്രി പത്തരയ്ക്കാണ് നടാഷ്ജ റാത്തോഡ് തന്റെ ട്വീറ്റിൽ 69 ട്വീറ്റുകളായി കാര്യം പറഞ്ഞത്. ഇതുവരെ 4900ത്തിനു മുകളിൽ ആളുകളാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. തന്റെ ട്വീറ്റുകളിൽ നിലവിലുള്ള കോവിഡ് 19നെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയുമാണ് നടാഷ്ജ പറയുന്നത്.
ഗാസ്ട്രോഎൻട്രോളജിസ്റ്റ് ആയ പിതാവിനുണ്ടായ അനുഭവങ്ങളിൽ നിന്നാണ് റാത്തോഡ് ഇക്കാര്യങ്ങൾ കുറിക്കുന്നത്. ഒപ്പം, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യ നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് മറികടക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്വിറ്ററുകളിൽ പറയുന്നു.
advertisement
1 / THREAD WARNING: READ AT YOUR OWN RISK. The following is an extremely political and possibly politically incorrect piece. I've never really expressed my political views. However, this time, it's a matter of life and death and I think this is of critical importance.
— natashjarathore (@natashjarathore) March 30, 2020
advertisement
തന്റെ ട്വീറ്റുകളിൽ അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞൻ ജെനെ ഷാർപ്പിന്റെ കൃതികളെ ആശ്രയിച്ച് അടുത്തിടെ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അവർ വ്യക്തമാക്കുന്നു. അഹിംസാപരമായ പ്രവർത്തനങ്ങളിലൂടെയും ജനാധിപത്യപരമായും ഒരു സർക്കാരിനെ എങ്ങനെ താഴെയിറക്കാമെന്നുള്ള 198 രീതികളെക്കുറിച്ചും ഇതിൽ വ്യക്തമാക്കുന്നു.
റാത്തോഡിന്റെ അഭിപ്രായം അനുസരിച്ച്, മോദിയെ താഴെയിറക്കാൻ നടക്കുന്ന രാഷ്ട്രീയകളികൾ ജനാധിപത്യപരവും മതേതരത്വവുമായ രാജ്യത്തിന്റെ ഘടനയ്ക്ക് കൂടുതൽ അപകടകരമാണെന്നാണ് പറയുന്നു.
പ്രതിസന്ധികാലത്തെ നേതാവായാണ് മോദിയെ ഇവർ കാണുന്നത്. ഇതാദ്യമായാണ് ഇന്ത്യയിലെ 90ശതമാനം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു നേതാവ് ഇന്ത്യയിലുണ്ടാകുന്നത്. അത്തരത്തിലുള്ള സാമൂഹിക - സാമ്പത്തിക തലത്തിൽ നിന്ന് വന്നവരായതിനാൽ അദ്ദേഹത്തിന് ഇന്ത്യയിലെ പൊതുജനത്തെ കൂടുതൽ മനസിലാക്കാൻ കഴിയുന്നത്. പൊതുജന നന്മയ്ക്കായി സദ്ഗുരുവിനെ പോലുള്ളവർ ചെയ്യുന്നതിനെയും അവർ പ്രതിഫലിപ്പിക്കുന്നു. നിലവിലെ സർക്കാരിനെ വിമർശിക്കുന്നതിനെ ഫാസിസത്തിന്റെ ഭീഷണിയായാണ് റാത്തോഡ് കാണുന്നത്.
advertisement
"നിങ്ങൾ പറയുന്നതു പോലെ ഈ സർക്കാർ ഫാസിസ്റ്റ് ആണെങ്കിൽ നിങ്ങൾക്ക് ഇത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോ ? ആറു വർഷമായി മോദി സർക്കാരാണ്. പൂർണമായ ഫാസിസം സംഭവിക്കേണ്ടതുണ്ടായിരുന്നെങ്കിൽ അത് ശരിക്കും ഉദ്ദേശിച്ചിരുന്നെങ്കിൽ അത് ഇപ്പോൾ തന്നെ സംഭവിച്ചേനെ" - റാത്തോഡ് പറയുന്നു.
ഓൺലൈനിൽ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് എത്ര എളുപ്പമാണെന്നും കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ അത് ഒരു തടസമാണെന്ന് ഇപ്പോൾ തെളിയിക്കുകയാണെന്നും റാത്തോഡ് വിശദീകരിക്കുന്നു. പ്രതീക്ഷിച്ച പോലെ തന്നെ അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങളാണ് ഈ ട്വീറ്റുകൾക്ക് ലഭിച്ചിരിക്കുന്നത്. നിരവധി ട്വിറ്റർ ഉപയോക്താക്കൾ റാത്തോഡിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 01, 2020 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കൊറോണ വൈറസ് കാലത്തെ നേതൃത്വം': സ്ഥിതിവിവര കണക്കുകളുമായി വൈറൽ ട്വിറ്റർ ത്രെഡ്


