• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്; രാജ്യത്ത് ആകെ മരണം 70,626

COVID 19| രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക്; രാജ്യത്ത് ആകെ മരണം 70,626

ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി

COVID 19

COVID 19

  • Share this:
    ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 90,633 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ രോഗബാധിതര്‍ 41.13 ലക്ഷമായി. ബ്രസീലില്‍ 41.23 ലക്ഷം പേരാണ് രോഗബാധിതര്‍. ബ്രസീലില്‍ 1.26 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 64.31 ലക്ഷം രോഗികളുളള അമേരിക്കയാണ് ഒന്നാമത്. 1.92 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്.

    ഇന്ത്യയില്‍ ഇതുവരെ 31.80 ലക്ഷം പേര്‍ രോഗമുക്തി നേടി. ഇന്നലെ 1,065 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 70,626 ആയി ഉയര്‍ന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8.62 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ലോകത്ത് ഇന്ത്യയാണ് ശനിയാഴ്ചയും മുന്നില്‍.

    ഇന്നലെ മാത്രം 70,000ത്തിലേറെ പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെയുളളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗമുക്തി നിരക്കാണിത്. കോവിഡ് രോഗികള്‍ കൂടുതലുളള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുതല്‍.

    ലോകത്ത് ഇതുവരെ 2.70 കോടി ജനങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1.91 കോടി പേര്‍ രോഗമുക്തി നേടി. 8.83 ലക്ഷം ആളുകള്‍ മരിച്ചു. നിലവില്‍ 70.15 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലായി 2.69 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,822 പേര്‍ മരിച്ചു. അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ റഷ്യ (10.20 ലക്ഷം), പെറു (6.83 ലക്ഷം), കൊളംബിയ (6.58 ലക്ഷം), സൗത്ത് ആഫ്രിക്ക (6.36 ലക്ഷം) എന്നി രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍.
    Published by:user_49
    First published: