സൂര്യനെ തൊടാനൊരുങ്ങി ആദിത്യ എല്‍1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം

Last Updated:

Aditya L1 Solar Mission : പേടകം സെപ്റ്റംബര്‍ 2 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.50 ന് വിക്ഷേപിക്കും

ആദിത്യ എല്‍1
ആദിത്യ എല്‍1
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണത്തിന് തയാറെടുക്കുകയാണ്. ചന്ദ്രയാന്‍ 3ന്റെ വിജയത്തിനു പിന്നാലെയാണ് ഐഎസ്ആര്‍ഒ മറ്റൊരു ദൗത്യത്തിനുകൂടി തയ്യാറെടുക്കുന്നത്. പേടകം സെപ്റ്റംബര്‍ 2 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് രാവിലെ 11.50 ന് വിക്ഷേപിക്കും.

എന്താണ് ആദിത്യ എല്‍1?

ബഹിരാകാശ പേടകം നാല് മാസത്തിനുള്ളില്‍ ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നാം ലെഗ്രാഞ്ചേ ബിന്ദു (എല്‍1) വിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ എത്തും. സൂര്യന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും കൂടുതല്‍ പഠിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ളെയര്‍, ഫ്‌ളെയര്‍ പ്രവര്‍ത്തനങ്ങള്‍, അവയുടെ സവിശേഷതകളും, സൗരകൊടുങ്കാറ്റിനെക്കുറിച്ചും, കണങ്ങളുടെയും പ്രചരണം എന്നിവയെക്കുറിച്ചും പഠിക്കും.
‘ഇലക്ട്രോമാഗ്‌നറ്റിക്, കണികാ ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ പേടകത്തില്‍ ഏഴ് പേലോഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണല്‍ ഹീറ്റിംഗ്, കൊറോണല്‍ മാസ് എജക്ഷന്‍, പ്രീ-ഫ്‌ലെയര്‍ ആന്‍ഡ് ഫ്‌ലെയര്‍ ആക്ടിവിറ്റികള്‍, അവയുടെ സവിശേഷതകള്‍, സൗരകൊടുങ്കാറ്റ്, കണങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം, എന്നിവയും അതുമൂലമുള്ള പ്രശ്‌നങ്ങളും മനസിലാക്കാന്‍ ആദിത്യ എല്‍1 -ന്റെ പേലോഡുകളുടെ സ്യൂട്ട് നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’ ഐഎസ്ആര്‍ഒ പറഞ്ഞു.
advertisement

എന്തിനാണ് സൂര്യനെക്കുറിച്ച് പഠിക്കുന്നത്?

ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഗ്രഹമാണ് സൂര്യന്‍, അതിനാല്‍ മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യനെക്കുറിച്ച് പഠിക്കുന്നതിന് പ്രസക്തിയുണ്ട്. സൂര്യന്‍ നിരവധി സ്‌ഫോടനാത്മക പ്രതിഭാസങ്ങളുടെ ഇടം കൂടിയാണ്, കൂടാതെ സൗരയൂഥത്തിലേക്ക് കൂടുതല്‍ ഊര്‍ജം പുറത്തുവിടുന്നുണ്ട്. അത്തരം സ്‌ഫോടനാത്മക പ്രതിഭാസങ്ങള്‍ ഭൂമിയെ ലക്ഷ്യമാക്കിയുള്ളതാണെങ്കില്‍, അതിനെക്കുറിച്ച് പഠിക്കുകയും മുന്‍കൂര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യേണ്ടത് നിര്‍ണായകമാണ്. അതറിയാനാണ് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്.
ഭൂമിയുടെ ഉപരിതലത്തിലുളള വികിരണങ്ങളെക്കുറിച്ച് പഠിക്കുന്നതും ബുദ്ധിമുട്ടാണ്, അതിനു വേണ്ടിക്കൂടിയാണ് ആദിത്യ എല്‍1 വിക്ഷേപിക്കുന്നത്. ഇത് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നിന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കും.
advertisement

ആദിത്യ എല്‍1 വിക്ഷേപിക്കുന്നത് ഇവിടേക്ക്

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് പേടകം ആദ്യം എത്തുക. പിന്നീട് ഭ്രമണപഥം കൂടുതല്‍ ദീര്‍ഘവൃത്താകൃതിയിലാകുകയും ഓണ്‍ബോര്‍ഡ് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് ബഹിരാകാശ പേടകം ലാഗ്രാഞ്ച് പോയിന്റ് എല്‍1ലേക്ക് വിക്ഷേപിക്കുകയും ചെയ്യും. ബഹിരാകാശ പേടകം എല്‍1 ന് അടുത്തേക്ക് നീങ്ങുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ സ്ഫിയര്‍ ഓഫ് ഇന്‍ഫ്‌ലുവന്‍സ് (എസ്ഒഐ) വിട്ടുപോകും. ഇതിന് ശേഷം, എല്‍1 ന് ചുറ്റുമുള്ള ഒരു ഹാലോ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പേടകം അതിന്റെ ക്രൂയിസ് ഘട്ടത്തിലേക്ക് പ്രവേശിക്കും. ആദിത്യ-എല്‍1 ഏകദേശം നാല് മാസം യാത്ര ചെയ്താണ് എല്‍1 ലേക്ക് എത്തുക. എല്‍1 പോയിന്റില്‍ നിന്ന് യാതൊരു തടസങ്ങളൊന്നുമില്ലാതെ നിരന്തരം സൂര്യനെ നിരീക്ഷിക്കാം.
advertisement

എന്താണ് ലഗ്രാഞ്ച് പോയിന്റ് 1?

എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1, എൽ-2 പോയിന്റുകൾ. ഈ സ്ഥാനങ്ങൾ ഗവേഷണങ്ങൾ നടത്താൻ അനുകൂലമാണ് . ”എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലുള്ള ഒരു ഉപഗ്രഹത്തിന് മറ്റ് തടസങ്ങളൊന്നുമില്ലാതെ സദാസമയവും സൂര്യനെ നിരീക്ഷിക്കാം. ഇത് സൂര്യന്റെ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയും സംബന്ധിച്ച വ്യക്തമായ വിവരങ്ങളും ശേഖരിക്കാന്‍ സഹായകരമാവും”, ഐഎസ്ആര്‍ഒ പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലാണ് ഈ പോയിന്റ്. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ (ഏകദേശം 930,000 മൈൽ) അകലെ സൂര്യന്റെ ദിശയിലാണ് ഈ പോയിവ്റ് സ്ഥിതി ചെയ്യുന്നത്. വിക്ഷേപണത്തിന് ശേഷം, ആദിത്യ എല്‍ 1 ന് ലഗ്രാഞ്ച് പോയിന്റ് 1 (എൽ1)ലെത്താൻ 125 ദിവസമെടുക്കും.
advertisement
ഭൂമിയോടും സൂര്യനോടും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എല്‍-1 പോയിന്റ്. അടുത്തിടെ നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലിസ്‌കോപ്പ് എല്‍2 ലാണ് സ്ഥിതി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/India/
സൂര്യനെ തൊടാനൊരുങ്ങി ആദിത്യ എല്‍1; ഇന്ത്യയുടെ ആദ്യ സൗരദൗത്യം
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement