What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
- Published by:Anuraj GR
- news18-malayalam
Last Updated:
കേരളത്തിന് ആശങ്കയേകി ഈ വർഷം എത്തുന്ന ആദ്യ ചുഴലിക്കാറ്റാണ് ബുറെവി... അതേക്കുറിച്ച് അറിയേണ്ടതെല്ലാം...
ഈ വർഷം ലോകത്ത് വീശിയടിച്ച 97-ാമത്തെയും ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെയും ചുഴലിക്കാറ്റാണ് ബുറെവി. ഈ വർഷം ഇന്ത്യയിൽ വീശിയടിക്കുന്ന അഞ്ചാമത്തെ ചുഴലിക്കാറ്റ് കൂടിയാണ് ബുറെവി. ഉംപൻ, നിസർഗ, ഗതി, നിവാർ എന്നിവയാണ് ഈ വർഷം ഇതിനുമുമ്പ് ഇന്ത്യൻ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റുകൾ. എന്നിരുന്നാലും കേരളത്തിന് ആശങ്കയേകി എത്തുന്ന ആദ്യ ചുഴലിക്കാറ്റാണ് ബുറെവി.
ബുറെവി എന്ന പേര് എങ്ങനെ വന്നു?
മാലിദ്വീപാണ് ഈ പേര് നിർദേശിച്ചത്. ലോക കാലാവസ്ഥാ ഓർഗനൈസേഷന്റെ (ഡബ്ല്യുഎംഒ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമാണ് ബുറെവി എന്ന പേര്. ഓരോ പ്രദേശങ്ങളിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾക്ക് അതതിടങ്ങളിലെ രാജ്യങ്ങളാണ് പേരിടേണ്ടത്. ഇന്ത്യൻ മഹാസമുദ്ര മേഖല 13 രാജ്യങ്ങളെ ഉൾക്കൊള്ളുന്നു, ബംഗാൾ ഉൾക്കടലിനും അറബിക്കടലിനുമിടയിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകൾക്കു പേരിടുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്ലൻഡ്, ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യെമൻ എന്നീ 13 രാജ്യങ്ങളാണ്. നവംബർ 28ന് മാലി ദ്വീപിന് സമീപമാണ് ബുറെവി രൂപംകൊണ്ടത്. അതിനാലാണ് ഇതിന് അവർ പേരിട്ടത്.
advertisement
എത്രത്തോളം ശക്തമാണ് ബുറെവി?
സാധാരണഗതിയിൽ 62 മുതൽ 88 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റുകൾ ആഞ്ഞടിക്കുന്നത്. ശരാശരി ഇത്രയും വേഗത്തിൽ തന്നെയാണ് ബുറെവിയുടെ വരവും. ഡിസംബർ അഞ്ചോടുകൂടി, ഇതിന്‍റെ തീവ്രത കുറഞ്ഞു ദുർബലമാകും.
ഓരോ ദിവസവും എവിടെയൊക്കെ, വേഗതയെത്ര?
ഡിസംബർ 2- ശീലങ്കയിലെ വടക്കൻ ട്രിൻകോമാലിയിൽ 80-90 കിലോമീറ്റർ വേഗതയിൽ കാറ്റു വീശും.
advertisement
ഡിസംബർ 3- ഗൾഫ് ഓഫ് മാന്നറിലൂടെ കടന്നുപോകുമ്പോൾ വേഗത 70-80 കിലോമീറ്ററായിരിക്കും.
ഡിസംബർ 4- പുലർച്ചെയോടെ തമിഴ്നാട്ടിലെ പാമ്പനും കന്യാകുമാരിയ്ക്കും ഇടയിലായിരിക്കും. അപ്പോൾ വേഗത 70-80 കിലോമീറ്റർ. ഉച്ചയോടെ തെക്കൻ കേരളത്തിന്‍റെ കിഴക്കൻ അതിർത്തികൾ താണ്ടി ബുറെവി എത്തും. അപ്പോൾ കാറ്റിന്‍റെ വേഗത ശരാശരി 60 കിലോമീറ്ററായിരിക്കും.
ഏറ്റവും ഒടുവിലത്തെ ജാഗ്രതാ നിർദേശം
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ 13 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങി, ഇന്നു വൈകിട്ട് അഞ്ചരയോടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ലാറ്റിനടുത്ത്. 8.8 ° N ഉം നീളവും. 81.8 ° E, ട്രിങ്കോളമി, (ശ്രീലങ്ക) കിഴക്ക്-വടക്കുകിഴക്ക് 70 കിലോമീറ്റർ, പമ്പൻ (ഇന്ത്യ) കിഴക്ക്-തെക്കുകിഴക്ക് 290 കിലോമീറ്റർ, കന്നിയകുമാരി (ഇന്ത്യ) യുടെ കിഴക്ക്-വടക്കുകിഴക്ക് 480 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്.
advertisement
ഡിസംബർ 2 അർദ്ധരാത്രിയോടെ ട്രിങ്കോമാലിയുടെ വടക്ക് അക്ഷാംശം 9.00N ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് നീങ്ങാനും ശ്രീലങ്ക തീരം കടക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് 80-90 കിലോമീറ്റർ വേഗതയിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. അതിനുശേഷം ഏകദേശം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും ഡിസംബർ 3 ന് രാവിലെ മന്നാർ ഉൾക്കടലിലേക്കും തൊട്ടടുത്തുള്ള കൊമോറിൻ പ്രദേശത്തേക്കും കാറ്റ് ആഞ്ഞുവീശാൻ സാധ്യതയുണ്ട്.
advertisement
ഡിസംബർ 3 ഉച്ചയോടെ 70 മുതൽ 80 വരെ വേഗതയിൽനിന്ന് 90 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് വീശിയടിക്കും. പിന്നീട് ഉച്ചതിരിഞ്ഞ് പടിഞ്ഞാറൻ-തെക്ക് പടിഞ്ഞാറോട്ട് പമ്പൻ പ്രദേശത്തേക്ക് നീങ്ങുകയും തെക്കൻ തമിഴ്‌നാട് തീരത്ത് പമ്പനും കന്യാകുമാരിയ്ക്കും ഇടയിൽ ഡിസംബർ 3 രാത്രി മുതൽ ഡിസംബർ 4 അതിരാവിലെ ഒരു ചുഴലിക്കാറ്റ് കൊടുങ്കാറ്റായി 70-80 വരെ കാറ്റിന്റെ വേഗതയിൽ 90 കി.മീ. തെക്കൻ തമിഴ്‌നാട് തീരദേശ ജില്ലകളിൽ ആഞ്ഞടിക്കും. ഡിസംബർ 3 ന് ഉച്ചയോടെ രാമനാഥപുരം ജില്ലയിലേക്കും ക്രമേണ കന്യാകുമാരി ജില്ലയിലേക്കും ചുഴലിക്കാറ്റ് കടക്കും. ഡിസംബർ നാലിന് ഉച്ചയ്ക്കു മുമ്പ് തന്നെ തെക്കൻ കേരളത്തിന്‍റെ കിഴക്കൻ അതിർത്തികൾ താണ്ടി ബുറെവി എത്തും. അപ്പോൾ കാറ്റിന്‍റെ വേഗത ശരാശരി 60 കിലോമീറ്ററായിരിക്കും.
advertisement
കേരളത്തിലെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ റെഡ് അലർട്ടും, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2020 10:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?





