തിരുവനന്തപുരം: ഡിസംബർ നാലിന് പുലർച്ചെ തെക്കൻ തമിഴ്നാട്ടിൽ പ്രവേശിക്കുന്ന ചുഴലികാറ്റ് ഉച്ചയോടു കൂടി തന്നെ കേരളത്തിലേക്ക് പ്രവേശിക്കാൻ ഇടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനം സ്വീകരിച്ച മുന്നൊരുക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയിലെ തീര പതനത്തിനു ശേഷം വീണ്ടും തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കും എന്നാണ് പ്രവചനമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ ഇടുക്കി ഇടുക്കി എറണാകുളം കുളം ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ മൂന്നു മുതൽ അഞ്ചുവരെ ശക്തമായ മഴയും കാറ്റും തുടരും കടൽ പ്രക്ഷുബ്ധമാകും. മണിക്കൂറിൽ 60 കിലോമീറ്റർ മുകളിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത/യുണ്ട്. മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത. ഡിസംബർ അഞ്ചുവരെ വരെ മത്സ്യബന്ധനത്തിന് വിലക്ക് ഹൈറേഞ്ച് യാത്രയ്ക്കും വിലക്ക് എൻഡിആർഎഫ് എട്ട് സംഘങ്ങൾ എത്തിച്ചേർന്നു. നാവിക വ്യോമ സേനകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read-
Burevi Cyclone| ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്കു വരുമോ? കേരളത്തിൽ എന്തൊക്കെ കരുതൽ വേണം?നെയ്യാർ, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, കാരാപ്പുഴ, ഡാമുകൾ തുറന്നുവിട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം, ഭയാശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന് കൃത്യമായ സഞ്ചാരപദം അടുത്ത മണിക്കൂറുകളിൽ വ്യക്തമാകും. അതീവജാഗ്രത ആവശ്യം ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരത്തി 849 ക്യാമ്പുകൾ കണ്ടെത്തി. 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.