മുതിർന്ന തൃണമൂൽ നേതാവ് തപസ് റോയ് എംഎൽഎ സ്ഥാനം രാജിവെച്ചതെന്തിന്?

Last Updated:

എംഎൽഎ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള രാജി താൻ സ്പീക്കർക്ക് സമർപ്പിച്ചുവെന്നും താനിപ്പോൾ ഒരു സ്വതന്ത്ര പക്ഷിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

തപസ് റോയ്
തപസ് റോയ്
തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തി രേഖപ്പെടുത്തി മുതിർന്ന ടിഎംസി നേതാവും ബരാനഗർ എംഎൽഎയുമായ തപസ് റോയ് തിങ്കളാഴ്ച പാർട്ടി വിട്ടു. നിലവിലെ ടിഎംസിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് കൂടിയായ റോയ് ബംഗാൾ നിയമസഭാ സ്പീക്കർക്ക് മുന്നിൽ രാജി സമർപ്പിച്ച ശേഷം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള രാജി താൻ സ്പീക്കർക്ക് സമർപ്പിച്ചുവെന്നും താനിപ്പോൾ ഒരു സ്വതന്ത്ര പക്ഷിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിവിൽ ബോഡി റിക്രൂട്ട്മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെത്തുടർന്ന് റോയിയുടെ വീട്ടിൽ ജനുവരിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ 25 വർഷമായി താൻ പാർട്ടിയുടെ വിശ്വസ്ത സേവകനായി പ്രവർത്തിച്ചുവെന്നും എന്നാൽ തനിയ്ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും റോയ് ആരോപിച്ചു.
കോൺഗ്രസ് സീറ്റിൽ 1996 ൽ വിദ്യാസാഗർ മണ്ഡലത്തിൽ നിന്നുമാണ് റോയ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2001ൽ ബാരാബസാറിൽ തൃണമൂൽ സീറ്റിൽ മത്സരിച്ച് വിജയിച്ചു. 2011ൽ ബരാനഗർ മണ്ഡലത്തിലേക്ക് മാറിയ അദ്ദേഹം അന്നുമുതൽ ടിഎംസി നിയമസഭാ അംഗവുമാണ്.
advertisement
മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂലിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങൾ തനിക്ക് മടുപ്പുണ്ടാക്കുന്നുവെന്നും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്നും റോയ് പറഞ്ഞു. കൂടാതെ സന്ദേശ്ഖാലി വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി വസതിയിൽ റെയ്ഡ് നടത്തിയപ്പോൾ തനിക്കൊപ്പം നിൽക്കാത്ത ടിഎംസി നേതൃത്വത്തെയും റോയ് രൂക്ഷമായി വിമർശിച്ചു. റോയിയെ പാർട്ടി വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ടിഎംസി നേതാക്കളായ കുനാൽ ഘോഷും ബ്രത്യ ബസുവും റോയിയുടെ വീട്ടിലെത്തി ചർച്ചകൾ നടത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെട്ടു. കൊൽകൊത്തയിലെ ടിഎംസി എംപി സുദീപ് ബന്ദോപാധ്യയുമായി റോയിയ്ക്ക് അഭിപ്രായ ഭിന്നതകളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
മുതിർന്ന തൃണമൂൽ നേതാവ് തപസ് റോയ് എംഎൽഎ സ്ഥാനം രാജിവെച്ചതെന്തിന്?
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement