സെല്‍ഫിയെടുക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി
- Published by:Sarika KP
- news18-malayalam
Last Updated:
കരച്ചില്‍ കേട്ട് ഓടിയെത്തിയ സുരക്ഷാപ്രവര്‍ത്തകരും നാട്ടുക്കാരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.
മുംബൈ: സെല്‍ഫിയെടുക്കുന്നതിനിടെ യുവതി 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു. മഹാരാഷ്ട്രയിലെ സത്താരയിലാണ് സംഭവം. സുഹ്യത്തുക്കളുമായി വിനോദസഞ്ചാര കേന്ദ്രമായ ബോര്‍ണെ ഗാട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി.
ദോസ്ഘര്‍ വെള്ളച്ചാട്ടത്തിന് സമീപത്തേക്കാണ് യുവതി വീണുപോയത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ സുരക്ഷാപ്രവര്‍ത്തകരും നാട്ടുക്കാരും ചേര്‍ന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മതിയായ ചികില്‍സ നല്‍കിയെന്നും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു. അഞ്ചു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങിയ സംഘത്തിന് ഒപ്പമാണ് യുവതി എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
advertisement
മഹാരാഷ്ട്രയിലെ റായ്ഗഡിനടുത്ത കുംബെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കൊക്കയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ വീണുമരിച്ചതിന് പിന്നാലെയാണ് യുവതിയും അപകടത്തില്‍പ്പെട്ടത്. റീൽസ് ചിത്രീകരിക്കുന്നതിനിടെയിൽ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണ് ഇൻഫ്ലുവൻസർ മരിച്ചു. ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് (27) മരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Maharashtra
First Published :
August 04, 2024 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സെല്‍ഫിയെടുക്കുന്നതിനിടെ 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു; അദ്ഭുതകരമായി രക്ഷപ്പെട്ട് യുവതി


