ഡോ. ബി.ആർ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർമാണ പ്രവൃത്തികൾ ആന്ധ്രാപ്രദേശിലെ സ്വരാജ് മൈതാനിയിൽ ആരംഭിച്ചു. സംസ്ഥാനത്തെ മന്ത്രിമാരായ കോട്ടു സത്യനാരായണ, ബോച്ച സത്യനാരായണ, മേരുഗ നാഗാർജുന എന്നിവരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപുള്ള സർവമത പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു.
300 കോടി രൂപ ചെലവഴിച്ചാണ് അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ ഇവിടെ സ്ഥാപിക്കുന്നത്. അംബേദ്കർ സ്മാരക പാർക്കിലെ ലൈബ്രറി, കൺവെൻഷൻ ഹാൾ, എന്നിവയെല്ലാം നവീകരിക്കുകയാണെന്ന് സാമൂഹ്യ ക്ഷേമ മന്ത്രി മേരുഗ നാഗാർജുന പറഞ്ഞു. 125 അടി ഉയരമുള്ള പ്രതിമ 70 അടി ഉയരുമുള്ള പീഠത്തിൽമേലാണ് സ്ഥാപിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയവാഡ നഗരത്തിന്റെ ഹൃദയഭാഗത്ത് 19 ഏക്കർ സ്ഥലത്താണ് അംബേദ്കർ മെമ്മോറിയൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരം ഇവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും മന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു.
1956 ഡിസംബര്‍ 6നാണ് ബാബാസാഹേബ് അംബേദ്കര്‍ എന്നറിയപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കര്‍ അന്തരിച്ചത്. മധ്യപ്രദേശിലെ മോവില്‍ ജനിച്ച അംബേദ്കര്‍, മാതാപിതാക്കളുടെ 14-ാമത്തെയും അവസാനത്തെയും കുട്ടിയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ സൈദ്ധാന്തികനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി എന്ന് വിളിക്കപ്പെടുന്ന ഡോ.അംബേദ്കർ ഇന്ത്യയുടെ ദളിത് ആക്ടിവിസത്തിന്റെ പതാകവാഹകന്‍ കൂടിയായിരുന്നു .
1947 ആഗസ്ത് 29ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി മാറി ബി ആര്‍ അംബേദ്കര്‍. സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി. ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി ‘എക്സ്ക്ലൂഡഡ് ഇന്ത്യ’, ‘മൂക് നായക്’, ‘ജനത’ എന്നീ പേരുകളില്‍ ദ്വൈവാരികകളും വാരികകളും അദ്ദേഹം തുടങ്ങിയിരുന്നു. 64 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് 9 ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. 21 വര്‍ഷക്കാലം ലോകമെമ്പാടും നിന്നുള്ള വിവിധ സ്ഥലങ്ങളിൽ നിന്നായി വിവിധ വിഷയങ്ങളിൽ വിദ്യാഭ്യാസം നേടി. ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു. ലണ്ടന്‍ മ്യൂസിയത്തില്‍ കാള്‍ മാര്‍ക്സിനൊപ്പം പ്രതിമയുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കര്‍.
ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം തമിഴ്നാട്ടില്‍ ഇനി മുതല്‍ സമത്വ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. അംബേദ്കറുടെ സ്മരണക്കായി എല്ലാവരും ഈ ദിവസം സമത്വ പ്രതിജ്ഞയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സമത്വ ദിനാചരണത്തില്‍ സ്റ്റാലിന്‍ സഹപ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും വാർത്തകളിൽ ഇടം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Andhra Pradesh, Dr B R Ambedkar, Statue