• HOME
  • »
  • NEWS
  • »
  • india
  • »
  • Exclusive | '2035ഓടെ നാവിക സേനാ കപ്പലുകളുടെ എണ്ണം 170 മുതൽ 175 വരെയായേക്കും'; ഭാവി പദ്ധതികളെക്കുറിച്ച് നാവിക സേന മേധാവി

Exclusive | '2035ഓടെ നാവിക സേനാ കപ്പലുകളുടെ എണ്ണം 170 മുതൽ 175 വരെയായേക്കും'; ഭാവി പദ്ധതികളെക്കുറിച്ച് നാവിക സേന മേധാവി

ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്

  • Share this:

    ന്യൂഡൽഹി: സമുദ്രങ്ങളിലും സമാധാന അന്തരീക്ഷം സ്ഥാപിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തുറന്ന് പറഞ്ഞ് ഇന്ത്യൻ നേവി ചീഫ് അഡ്മിറൽ ആർ. ഹരികുമാർ. ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ഇന്ത്യൻ മഹാസമുദ്രം വളരെ സങ്കീർണ്ണമായ പ്രദേശമാണ്. ലോക രാജ്യങ്ങൾക്കുംപ്രാധാന്യമുള്ള പ്രദേശമാണിത്. വലിയൊരു ഗതാഗത സംവിധാനം ഈ സമുദ്രത്തെ ആശ്രയിക്കുന്നുണ്ട്. ഈ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്ന ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് നമ്മുടേത്.

    അതുകൊണ്ട് തന്നെ ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. കാരണം സമുദ്രങ്ങൾ ആഗോള പ്രാധാന്യമുള്ളവയാണ്, ആർ.ഹരികുമാർ പറഞ്ഞു. ഏത് സമയത്തും പ്രവർത്തന സജ്ജമായ 65 മുതൽ 75ലധികം അധികം പ്രാദേശിക നാവിക സേനകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രദേശത്തെ റെസിഡന്റ് നാവിക സേനയാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് നടക്കുന്ന എല്ലാ പ്രവർത്തനവും നിരീക്ഷിച്ച് വരുന്നു. ഇവിടെ ചൈനീസ് നാവിക കപ്പലുകൾ പ്രവർത്തിക്കുന്നുണ്ട്.

    Also read- ‘ഒരു വ്യക്തിക്കോ പ്രത്യയശാസ്ത്രത്തിനോ രാജ്യത്തെ സൃഷ്ടിക്കാനോ തകർക്കാനോ കഴിയില്ല’: ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

    ചൈനീസ് യുദ്ധക്കപ്പലുകളും ഗവേഷണങ്ങൾ നടത്തുന്ന ചൈനീസ് കപ്പലുകളുണ്ട്. മത്സ്യബന്ധനത്തിനായി ചൈനയിൽ നിന്നെത്തുന്ന കപ്പലുണ്ട്. കടലിന്റെ അഭിവൃദ്ധി സമാധാന അന്തരീക്ഷത്തെ അനുസരിച്ചായിരിക്കും നിലകൊള്ളുക. നിയമങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സമുദ്രങ്ങൾ മാറുന്നതാണ് ഉചിതം. ആ ലക്ഷ്യം നേടാനാണ് ഞങ്ങൾ ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

    എന്നാൽ ഈ ലക്ഷ്യങ്ങൾ ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് നേടാനാകില്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങൾ നിരവധി പദ്ധതികൾക്ക് രൂപം നൽകി. വിദേശരാജ്യങ്ങളോട് സൗഹാർദ്ദപരമായി പ്രവർത്തിക്കുന്നുണ്ട്. അവരെ ഞങ്ങൾ സഹായിക്കുന്നുണ്ട്. അവർക്ക് ഞങ്ങൾ പരിശീലനം നൽകാറുണ്ട്. വിവിധ അഭ്യാസപ്രകടനങ്ങൾ ഞങ്ങൾ കാഴ്ചവെയ്ക്കാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

    Also read- ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; ഭരണം നിലനിര്‍ത്താന്‍ ബിജെപി; തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്-സിപിഎം സഖ്യം

    നാവിക സേനയുടെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം വാചാലനായി. നിലവിലെ വെല്ലുവിളികൾ കണക്കിലെടുത്ത് വികസന പദ്ധതികൾ നാവിക സേന രൂപീകരിക്കാൻ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 43 കപ്പലുകൾ ഞങ്ങൾ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിൽ 41 എണ്ണവും ഇന്ത്യയിലെ കപ്പൽ നിർമ്മാണ കേന്ദ്രങ്ങളിൽ തന്നെയാണ് നിർമ്മിക്കുന്നത്. നമുക്ക് നിലവിൽ 49 കപ്പലുകളുണ്ട്. ഏകദേശം 2035 ഓടെ എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയുന്ന 170 -175 കപ്പലുകൾ ഇന്ത്യൻ നാവിക സേനയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

    Published by:Vishnupriya S
    First published: