IPL 2021 | ഗ്ലെൻ മാക്സ്‌വെല്ലിന് പല ടീമുകളിൽ കളിക്കേണ്ടി വരുന്നതിന്‍റെ കാരണം വ്യക്തമാക്കി ഗംഭീർ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇത്തവണത്തെ ലേലത്തില്‍ 14.25 കോടി രൂപ നല്‍കിയാണ് വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്
ഐ പി എല്ലിൽ എല്ലാക്കാലത്തും വൻ ഡിമാൻഡുള്ള താരമാണ് ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെൽ. എന്നാൽ ഒട്ടു മിക്ക സീസണുകളിലും അദ്ദേഹം പ്രതീക്ഷക്കൊത്ത് ഉയാരാറില്ല. ഓരോ സീസണിലും ടീമുകള്‍ കോടികള്‍ മുടക്കിയാണ് താരത്തെ സ്വന്തമാക്കാറുള്ളത്. കഴിഞ്ഞ തവണയും സമാന സംഭവമാണ് നടന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഓള്‍ റൗണ്ടറായി ടീമിലുണ്ടായിരുന്ന താരം വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചത്.
കൂറ്റനടിക്കാരുടെ പട്ടികയിലാണ് സ്ഥാനമെങ്കിലും കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്ങ്സിനായി മാക്സ്‌വെല്‍ 13 മത്സരങ്ങളില്‍ നിന്ന് ആകെ നേടിയത് 108 റണ്‍സ് മാത്രമാണ്. എന്നാല്‍ ഐ പി എല്ലിന് ശേഷം ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനമുണ്ടായിരുന്നു. ഐ പി എല്ലില്‍ കണ്ട മാക്സ്‌വെല്ലിനെ അല്ലായിരുന്നു തന്റെ സ്വന്തം നാട്ടില്‍ കണ്ടത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനം മുതല്‍ മാക്സ്‌വെല്‍ തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ശ്രദ്ധ നേടിയിരുന്നു.
ഇത്തവണത്തെ ലേലത്തില്‍ 14.25 കോടി രൂപ നല്‍കിയാണ് വിരാട് കോഹ്ലി നായകനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാക്സ്‌വെല്ലിനെ സ്വന്തമാക്കിയത്. ഐ പി എല്ലിൽ മാക്സ്‌വെല്ലിന്റെ അഞ്ചാമത്തെ ടീമാണ് ബാംഗ്ലൂർ. ഇപ്പോൾ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഐ പി എല്ലില്‍ നന്നായി പെര്‍ഫോം ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ടീമുകള്‍ക്കു വേണ്ടി ഓസീസ് താരത്തിനു ഇറങ്ങേണ്ടി വരില്ലായിരുന്നെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഗംഭീറിനു കീഴില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് മാക്സ്‌വെല്‍.
advertisement
Also Read- IPL 2021 | 50 കളിക്കാരെ കിട്ടിയാലും ഋഷഭ് പന്തിനെ പോലെ കളിക്കാന്‍ ആർക്കുമാവില്ല': പാറ്റ് കമ്മിൻസ്
'പ്രകടനത്തിലെ സ്ഥിരതയില്ലായ്മ കൊണ്ടു മാത്രമാണ് അദ്ദേഹത്തിന് ഇങ്ങനെ ടീമുകളിലേക്കു മാറി മാറി പോവേണ്ടി വന്നത്. മുന്‍ ഫ്രാഞ്ചൈസികളില്‍ മാക്സ്‌വെല്ലിനു വേണ്ടത്ര സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. ഡല്‍ഹി ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ മാക്സ്‌വെല്ലിനു ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു'- ഗംഭീര്‍ വ്യക്തമാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയാണ് ഇതിന് മികച്ച ഉദാഹരണമായി ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. 2014 മുതല്‍ കെ കെ ആറിലുള്ള റസ്സല്‍ ഇപ്പോഴും ടീമില്‍ തുടരാനുള്ള പ്രധാന കാരണം സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ സീസണിലും മാക്സ്‌വെല്ലിനു കൂടുതല്‍ കൂടുതല്‍ പണം ലഭിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇത്തവണയെങ്കിലും അതിനു തക്ക പ്രകടനം തിരിച്ചുനല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നു ഗംഭീര്‍ കൂട്ടിച്ചേർത്തു.
advertisement
14.25 കോടി രൂപയ്ക്കാണ് ഈ സീസണില്‍ മാക്സ്‌വെല്‍ ആര്‍ സി ബിയിലെത്തിയത്. പലര്‍ക്കും അത്ഭുതമായിരുന്നു മാക്സ്‌വെല്ലിന്റെ വില. തന്നെ 14.25 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയതില്‍ തനിക്ക് വലിയ അത്ഭുതമൊന്നും തോന്നുന്നില്ല എന്നാണ് മാക്സ്‌വെല്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
News summary: Former India batsman Gautam Gambhir has said that all-rounder Glenn Maxwell has been disappointing throughout his stint at the Indian Premier League.
Location :
First Published :
April 08, 2021 5:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഗ്ലെൻ മാക്സ്‌വെല്ലിന് പല ടീമുകളിൽ കളിക്കേണ്ടി വരുന്നതിന്‍റെ കാരണം വ്യക്തമാക്കി ഗംഭീർ


