നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| അച്ഛൻ മരിച്ച സങ്കടം ഉള്ളിലൊതുക്കി കിങ്സ് ഇലവൻ പഞ്ചാബ് താരം; സൺറൈസേഴ്സിന് 127 റൺസ് വിജയലക്ഷ്യം

  IPL 2020| അച്ഛൻ മരിച്ച സങ്കടം ഉള്ളിലൊതുക്കി കിങ്സ് ഇലവൻ പഞ്ചാബ് താരം; സൺറൈസേഴ്സിന് 127 റൺസ് വിജയലക്ഷ്യം

  സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴിന് 126 റൺസെടുത്തു

  mandeep-singh

  mandeep-singh

  • Share this:
   ദുബായ്: അച്ഛൻ മരിച്ച് മണിക്കൂറുകൾക്കകം കളത്തിലറങ്ങി കിങ്സ് ഇലവൻ പഞ്ചാബ് താരം. ഓപ്പണർ മാൻദീപ് സിങിന്‍റെ അച്ഛനാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നിട്ടും കളത്തിലിറങ്ങാൻ മാൻദീപ് എടുത്ത തീരുമാനത്തിന് പിന്തുണയുമായി കിങ്സ് ഇലവൻ പഞ്ചാബ് അധികൃതർ ട്വീറ്റ് ചെയ്തു. മത്സരത്തിൽ മാൻദീപ് 14 പന്തിൽ 17 റൺസെടുത്തു പുറത്തായി. സൺറൈസേഴ്സിനെതിരായ ഇന്നത്തെ മത്സരത്തിലാണ് മാൻദീപ് ഓപ്പണറായി എത്തിയത്. ഏറെ നാളായി രോഗബാധിതനായിരുന്ന മാൻദീപിന്‍റെ അച്ഛൻ ഹർദേവ് സിങ് കഴിഞ്ഞ ദിവസം രാത്രിയിലാണ് അന്തരിച്ചത്.
   https://malayalam.news18.com/photogallery/ipl/chris-gayle-explains-why-he-pointed-the-boss-sign-updated-nj-300179.html
   അതേസമയം സൺറൈസേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കിങ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴിന് 126 റൺസെടുത്തു. സൺറൈസേഴ്സിന്‍റെ കൃത്യതയാർന്ന ബൌളിങാണ് വൻ സ്കോർ നേടുന്നതിൽനിന്ന് കിങ്സ് ഇലവൻ പഞ്ചാബിനെ തടഞ്ഞത്. പഞ്ചാബിനുവേണ്ടി നായകൻ കെ.എൽ രാഹുൽ 27 റൺസെടുത്തു. സൂപ്പർ താരം ക്രിസ് ഗെയിന് 20 റൺസെടുക്കാനെ സാധിച്ചുള്ളു. നിക്കോളാസ് പൂരാൻ റൺസു നേടിയപ്പോൾ ഗ്ലെൻ മാക്സ് വെൽ(12) ഒരിക്കൽ കൂടി നിരാശപ്പെടുത്തി.

   സൺറൈസേഴ്സ് ഹൈദരാബാദിനുവേണ്ടി സന്ദീപ് ശർമ്മ, ജേസൻ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതമെടുത്തു. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത അഫ്ഗാൻ താരം റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്.

   ഐപിഎൽ പതിമൂന്നാം സീസണിൽ 10 മത്സരങ്ങൾ വീതം പൂർത്തിയായപ്പോൾ, എട്ടു പോയിന്‍റു വീതമുള്ള സൺറൈസേഴ്സ് ഹൈദാരാബാദും കിങ്സ് ഇലവൻ പഞ്ചാബും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്. ഇന്നത്തെ ഉൾപ്പടെ ഇനിയുള്ള നാലു മത്സരങ്ങളും ജയിച്ചാൽ മാത്രമെ ഹൈദരാബാദിനും പഞ്ചാബിനും പ്ലേ ഓഫിലെത്താൻ സാധിക്കൂ.
   Published by:Anuraj GR
   First published:
   )}