IPL 2021 | 'സെഞ്ച്വറി നേടാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയതിൽ അവൻ ഖേദിക്കുന്നുണ്ടാവും', റസ്സലിന്റെ പുറത്താകലിനെക്കുറിച്ച് ഗംഭീർ

Last Updated:

റസല്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായി മാറുമായിരുന്നു എന്നതിൽ ആർക്കും രണ്ടഭിപ്രായം കാണില്ല.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയോട് തോറ്റെങ്കിലും ടീം പഴയ പ്രതാപത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയർത്തിയ 221 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വീറുറ്റ പോരാട്ടം നടത്തി 18 റൺസ് അകലെയാണ് വീണത്. 31 റൺസ് നേടുന്നതിനിടയിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ടിട്ടും മധ്യ നിര ബാറ്റ്‌സ്മാന്മാരായ റസലും, കാർത്തിക്കും, കമ്മിൻസുമാണ് ഗംഭീര പ്രകടനം നടത്തിക്കൊണ്ട് കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷ നൽകിയത്.
വമ്പനടികളിലൂടെ റസലാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. ആദ്യ മൂന്ന് കളിയിലും നിരാശപ്പെടുത്തിയ റസല്‍ ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 21 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച റസല്‍ 22 പന്തില്‍ മൂന്ന് ഫോറും 6 സിക്‌സുമടക്കം 54 റണ്‍സുമായാണ് പുറത്തായത്. ആറാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തികുമായി 81 റണ്‍സിന്റെ കൂട്ടുകെട്ടും അദ്ദേഹമുണ്ടാക്കി. മത്സരത്തില്‍ റസലിന്റെ പുറത്താകലാണ് വഴിത്തിരിവ് സൃഷ്ടിച്ചത്. ഇപ്പോൾ റസലിന്റെ വിക്കറ്റിനെക്കുറിച്ച് അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ കെ കെ ആർ ക്യാപ്റ്റൻ ഗൗതം ഗംഭീർ.
advertisement
'അവന്‍ കളിക്കുന്നത് കണ്ടിട്ട് അടുത്ത നാല്, അഞ്ച് ഓവര്‍കൂടിയെങ്കിലും ബാറ്റ് ചെയ്യണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കുറപ്പാണ്. ഒരു ഓഫ് സ്പിന്നര്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്തെറിയില്ലെന്ന് അവന് ഉറപ്പാണ്. ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തിയ ശേഷം തനിക്ക് സെഞ്ച്വറി നേടാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതോര്‍ത്ത് റസൽ നിരാശനായിട്ടുണ്ടാവും. താന്‍ നിന്നിരുന്നെങ്കില്‍ 17, 18 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കാമായിരുന്നല്ലോയെന്നും അവന്‍ ചിന്തിച്ചിട്ടുണ്ടാകും'-ഗംഭീര്‍ പറഞ്ഞു.
advertisement
സാം കറന്റെ ഓവറിലെ ആദ്യ പന്തിലാണ് റസൽ വീണത്. ധോണി ഫീല്‍ഡ് സെറ്റ് ചെയ്തത് ഓഫ് സൈഡിലായിരുന്നു. അതിനാല്‍ത്തന്നെ ഓഫ്സ്റ്റംപിനോട് ചേര്‍ന്നുള്ള പന്തുകളാണ് റസല്‍ പ്രതീക്ഷിച്ചിരുന്നതും. ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞതും ലൈനോട് ചേര്‍ന്നുള്ള പന്തുകളും ഫുള്‍ ലെങ്ത് ബോളുകളുമായിരുന്നു. സാം ലെഗ് സ്റ്റംപിന് പന്തെറിഞ്ഞപ്പോള്‍ റസല്‍ അത് ഒരിക്കലും പ്രതീക്ഷിച്ചില്ല. മാത്രമല്ല അത് കളിക്കാതെ വിടാനും തീരുമാനിച്ചു. റസലിന്റെ ലെഗ് സ്റ്റമ്പാണ് കറൻ പിഴുതത്.
advertisement
വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങിയ റസൽ ആരോടും മിണ്ടാതെ ഒറ്റക്ക് ഒരിടത്ത് പോയിരിക്കുകയായിരുന്നു. നിരാശ അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. റസല്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായി മാറുമായിരുന്നു എന്നതിൽ ആർക്കും രണ്ടഭിപ്രായം കാണില്ല.
News summary: 'He must be regretting it, you don't get such opportunities often': Gambhir rues untimely dismissal of Andre Russell.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'സെഞ്ച്വറി നേടാനുള്ള സുവർണ്ണാവസരം നഷ്ടപ്പെടുത്തിയതിൽ അവൻ ഖേദിക്കുന്നുണ്ടാവും', റസ്സലിന്റെ പുറത്താകലിനെക്കുറിച്ച് ഗംഭീർ
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement