HOME » NEWS » IPL » EOIN MORGAN NOT A GOOD T20 CAPTAIN COMPARING HIM WITH DHONI IS WRONG SAYS VIRENDER SEHWAG INT NAV

IPL 2021| ടി20യിൽ മോർഗൻ മികച്ച ക്യാപ്റ്റൻ അല്ല, ധോണിയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് വീരേന്ദർ സെവാഗ്

നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ മോര്‍ഗനും പരാജയപ്പെടുന്നു. താരത്തിന് ഇതുവരെയും തൻ്റെ പെരുമക്കൊത്ത പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ്.

News18 Malayalam | news18-malayalam
Updated: April 22, 2021, 2:04 PM IST
IPL 2021| ടി20യിൽ മോർഗൻ മികച്ച ക്യാപ്റ്റൻ അല്ല, ധോണിയുമായി ഒരിക്കലും താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് വീരേന്ദർ സെവാഗ്
eoin morgan
  • Share this:
ഐപിഎല്ലിൻ്റെ 14ാം സീസണിൽ കൊൽക്കത്തയുടെ മോശം പ്രകടനം തുടരുകയാണ്. ജയത്തോടെ സീസൺ തുടങ്ങിയ കൊൽക്കത്തക്ക് പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും പരാജയമായിരുന്നു ഫലം. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയോടാണ് ഓയിന്‍ മോര്‍ഗനും സംഘവും പൊരുതി തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതയുള്ള പ്രകടനവുമായി ടീമിനെ വിജയിപ്പിക്കാൻ ആര്‍ക്കും സാധിക്കുന്നില്ല. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ മോര്‍ഗനും പരാജയപ്പെടുന്നു. താരത്തിന് ഇതുവരെയും തൻ്റെ പെരുമക്കൊത്ത പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല എന്നിരിക്കെ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വീരേന്ദര്‍ സെവാഗ്.

'ഒരിക്കലും മോര്‍ഗനെ മികച്ചൊരു ടി20 ക്യാപ്റ്റനായി ഞാന്‍ വിലയിരുത്തിയിട്ടില്ല. ഏകദിനത്തിൽ താരം മികച്ച ക്യാപ്റ്റനാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാകും

എന്നാൽ മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുള്ളത് കൊണ്ടാണ് താരത്തിന് വിജയങ്ങൾ നേടാനവുന്നത്. എന്നാൽ കൊൽക്കത്തയുടെ നിരയിൽ അത്തരം കളിക്കാർ വളരെ ചുരുക്കമാണ്, അതുമല്ല മോർഗന്‍ ടി20യിൽ ഒരു നല്ല ക്യാപ്റ്റനല്ലെന്നുമാണ് എന്റെ അഭിപ്രായം. ചെന്നൈയും കൊൽക്കത്തയും തമ്മിലുള്ള കളി രണ്ട് മികച്ച ക്യാപ്റ്റൻമാർ തമ്മിലുള്ള ഒരു മത്സരമായിരുന്നുവെന്നും ഞാൻ പറയില്ല. എംഎസ് ധോണിയേയും ഓയിന്‍ മോര്‍ഗനേയും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് മണ്ടത്തരമാണ്'- സെവാഗ് പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന മത്സരത്തിന് ശേഷമായിരുന്നു സെവാഗിൻ്റെ പ്രതികരണം.

ചെന്നൈക്കെതിരായ മത്സരത്തിൽ 18 റൺസിനായിരുന്നു കൊൽക്കത്തയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊൽക്കത്തക്ക് 31 റണ്‍സിനിടെ അഞ്ച് വിക്കറ്റാണ് നഷ്ടമായത്. മധ്യനിരയുടെ കരുത്തില്‍ പൊരുതി നോക്കിയെങ്കിലും അഞ്ച് പന്ത് ബാക്കി നിര്‍ത്തി 202 എന്ന സ്‌കോറില്‍ കൊൽക്കത്ത ഇന്നിംഗ്സ് അവസാനിച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിറം മങ്ങിയ മധ്യനിരയുടെ അവസരത്തിനൊത്ത് ഉയർന്ന പ്രകടനമാണ് ടീമിനെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

നിതീഷ് റാണ (9),ശുഭ്മാന്‍ ഗില്‍ (0),രാഹുല്‍ ത്രിപാഠി (8),ഓയിന്‍ മോര്‍ഗന്‍ (7),സുനില്‍ നരെയ്ന്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആന്ദ്രേ റസൽ(22 പന്തിൽ 54), ദിനേഷ് കാർത്തിക്(24 പന്തിൽ 40), പാറ്റ് കമിൻസ്(34 പന്തിൽ 66) എന്നിവർ നടത്തിയ തകർപ്പൻ പ്രകടനങ്ങളുടെ ബലത്തിലാണ് ചെന്നൈ സ്കോറിന് അടുത്ത് വരെയെങ്കിലും എത്താൻ ടീമിനായത്. വലിയ സ്കോർ പിന്തുടരുമ്പോൾ ആവശ്യമായ വിക്കറ്റ് കയ്യിലില്ലഞ്ഞതാണ് തിരിച്ചടിയായത്. കൊൽക്കത്തയുടെ മുൻനിര ബാറ്റ്സ്മാൻമാർ തിളങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ ടീം വിജയം സ്വന്തമാക്കുമായിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ മോര്‍ഗന്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ സീസണിന്റെ പാതി വഴിയില്‍ ദിനേഷ് കാര്‍ത്തികിന്റെ കൈയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു മോർഗൻ. എന്നാല്‍ ആദ്യ പകുതിയിലെ പ്രകടനം മോശമായത് കൊണ്ട് ടീമിനെ സീസണില്‍ പ്ലേ ഓഫിലെത്തിക്കാന്‍ മോര്‍ഗനായില്ല. ചെറിയ വ്യത്യാസത്തിനാണ് പ്ലേ ഓഫ് യോഗ്യത ടീമിന് നഷ്ടമായത്. ഇത്തവണയും മോർഗൻ തന്നെ നായകസ്ഥാനത്ത് തുടരുന്നതെങ്കിലും ടീമിൻ്റെ പ്രതീക്ഷകള്‍ക്ക് നിറം പകരാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല.

അടുത്ത തവണ ടീം തെരഞ്ഞെടുക്കുമ്പോള്‍ സ്ഥിരതയുള്ള രണ്ട് ബാറ്റ്‌സ്മാനെയും ബൗളറെയും തെരഞ്ഞെടുത്താല്‍ തുടര്‍ച്ചയായ വിജയം നേടാനാവും. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോര്‍ഗനെ മികച്ചൊരു ടി20 നായകനായി കണക്കാക്കാനാവില്ല. രണ്ട് കോടി രൂപയ്ക്ക് ടീമിലെത്തിയ താരമാണ് മോര്‍ഗന്‍. കാര്‍ത്തിക് സ്ഥാനം ഒഴിഞ്ഞതോടെയാണ് മോര്‍ഗന് അവസരം ലഭിച്ചത്. പാതിവഴിയില്‍ കാര്‍ത്തിക് ക്യാപ്റ്റന്‍സി മോർഗന് കൈമാറുകയായിരുന്നു. ഇങ്ങനെ ഒരാളും ചെയ്യുമെന്ന് കരുതുന്നില്ല. ക്യാപ്റ്റനാക്കാമെന്ന് കരുതിയല്ല മോര്‍ഗനെ കൊൽക്കത്ത ടീമിലെടുത്തത്. ഇപ്പോഴിതാ 12-15 കോടി രൂപയാണ് നല്‍കുന്നത്. കൊൽക്കത്ത അല്ലാതെ മറ്റൊരു ടീമും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. അത്രയും പണത്തിനുള്ള അര്‍ഹത മോര്‍ഗനില്ലെന്നും സെവാഗ് പറഞ്ഞു.
Published by: Rajesh V
First published: April 22, 2021, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories