IPL 2021 | തുടക്കം മിന്നിയിട്ടും വലിയ സ്കോർ നേടാനാകാതെ മുംബൈ, ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യം

Last Updated:

നന്നായി തുടങ്ങിയിട്ടും മധ്യനിരയിൽ നിന്ന് ഉറച്ച പിന്തുണ ലഭിക്കാതെ പോയതാണ് ഈ മത്സരത്തിലും മുംബൈക്ക് തിരിച്ചടിയായത്

തുടക്കത്തിലെ മികവ് തുടരാനാകാതെ വിഷമിച്ച മുംബൈ ഇന്ത്യൻസിന് ഹൈദരാബാദിനെതിരെ ഭേദപ്പെട്ട സ്കോർ. ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യമാണ് മുംബൈ നിശ്ചയിച്ചത്.  ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഹൈദരാബാദ് 4.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 49 റൺസ് എന്ന ശക്തമായ നിലയിലാണ്.
മികച്ച പ്രകടനം കാഴ്ചവച്ച ഹൈദരബാദ് ബൗളിംഗ് നിരയാണ് മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ വലിയ സ്കോർ നേടുന്നതിൽ നിന്നും തടഞ്ഞു നിർത്തിയത്. നന്നായി പന്തെറിഞ്ഞ അവർ പവർപ്ലേക്ക് ശേഷം മുംബൈയെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഡീ കോക്ക് (40) പൊള്ളാർഡ്(35) രോഹിത് ശർമ (32) എന്നിവർ മാത്രമാണ് മുംബൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. പൊള്ളാർഡ് അവസാന ഓവറിൽ തുടർച്ചയായി നേടിയ രണ്ടു സിക്സറുകളാണ് മുംബൈ സ്കോർ 150ൽ എത്തിച്ചത്.
നന്നായി തുടങ്ങിയിട്ടും മധ്യനിരയിൽ നിന്ന് ഉറച്ച പിന്തുണ ലഭിക്കാതെ പോയതാണ് ഈ മത്സരത്തിലും മുംബൈക്ക് തിരിച്ചടിയായത്. ഇന്ന് മുംബൈ മധ്യനിരയിൽ പൊള്ളാർഡ് ഒഴികെ മറ്റാർക്കും ഉത്തരവാദിത്തത്തോടെ കളിക്കാൻ കഴിഞ്ഞില്ല.
advertisement
മുബൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡീ കോക്കും രോഹിത് ശർമയും ചേർന്ന് നൽകിയത്. പവർ പ്ലേ ഓവറുകളിൽ ഹൈദരാബാദ് ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 55 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് ശർമയായിരുന്നു കൂടുതൽ അപകടകാരി. പവർ പ്ലേക്ക് ശേഷം ബൗളിങ് മാറ്റവുമായി വന്ന ഡേവിഡ് വാർണർ വിജയ് ശങ്കറിനെ പന്തേൽപ്പിച്ചു. തൻ്റെ ക്യാപ്റ്റന് തന്നിലുള്ള വിശ്വാസം കാത്ത ശങ്കർ തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ശങ്കർ അപകടകാരിയായ രോഹിത് ശർമയെ മടക്കി. 25 പന്തുകളിൽ നിന്നും 32 റൺസെടുത്ത രോഹിത്തിനെ ശങ്കർ വിരാട് സിങ്ങിന്റെ കൈയ്യിലെത്തിച്ചു.
advertisement
രോഹിത്തിന് ശേഷം വന്ന സൂര്യകുമാർ യാദവ് നന്നായി തുടങ്ങിയെങ്കിലും 10 റൺസ് മാത്രമെടുത്ത താരത്തെ പുറത്താക്കി വിജയ് ശങ്കർ വീണ്ടും മുംബൈയ്ക്ക് തിരിച്ചടി നൽകി.
അത് വരെ വേഗത്തിൽ മുന്നേറിയ മുംബൈ ഇന്നിംഗ്സ് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതോടെ പ്രതിരോധത്തിലായി. സൂര്യകുമാറിന് ശേഷം ക്രീസിലെത്തിയ ഇഷാൻ കിഷൻ താളം കണ്ടെത്താൻ നന്നായി പാടുപെട്ടു. മറുവശത്ത് ഡീ കോക്കിനും വേഗം നഷ്ടപ്പെട്ടു. സ്കോർ 98-ൽ നിൽക്കേ ഡീ കോക്കിനെ മുജീബുർ റഹ്മാൻ പുറത്താക്കി. 39 പന്തുകളിൽ നിന്നും 40 റൺസെടുത്ത ഡി കോക്ക് പുറത്തായതോടെ മുംബൈ അപ്പാടെ പ്രതിരോധത്തിലായി.
advertisement
വൈകാതെ ഇഷാൻ കിഷനും പുറത്തായി. 12 റൺസെടുത്ത കിഷനെയും മുജീബുർ റഹ്മാൻ തന്നെയാണ് പുറത്താക്കിയത്. കിഷന് പകരം ഹാർദിക് പാണ്ട്യക്ക് പക്ഷേ സൺറൈസേഴ്സ് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. സീസണിൽ ഫോമിലേക്ക് ഉയരാൻ കഴിയാത്ത താരത്തെ വെറും ഏഴ് റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് പുറത്താക്കി. അവസാന ഓവറുകളിൽ അടിച്ചുതകർത്ത പൊള്ളാർഡാണ് ടീം സ്കോർ 150 കടത്തിയത്.
35 റൺസെടുത്ത പൊള്ളാർഡും മൂന്ന് റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയും പുറത്താവാതെ നിന്നു.
advertisement
സൺറൈസേഴ്സിന് വേണ്ടി വിജയ് ശങ്കർ, മുജീബുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദ് ഒരു വിക്കറ്റ് സ്വന്തമാക്കി.
Summary- Mumbai Indians post a target of 151 runs against Sunrisers Hyderabad.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | തുടക്കം മിന്നിയിട്ടും വലിയ സ്കോർ നേടാനാകാതെ മുംബൈ, ഹൈദരാബാദിന് 151 റൺസ് വിജയലക്ഷ്യം
Next Article
advertisement
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
WWE ഇടിക്കൂട്ടിൽ എതിരാളികളെ നിലം പരിശാക്കിയ താരം ഇന്ന് ആശ്രമത്തിലെ സേവകനായത് എങ്ങനെ ?
  • റിങ്കു സിംഗ് ഇന്ന് വൃന്ദാവനിൽ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമത്തിൽ സേവകനായി പ്രവർത്തിച്ചുവരുന്നു.

  • ഡബ്ല്യുഡബ്ല്യുഇ ഗുസ്തിതാരത്തിൽ നിന്ന് സന്യാസിയായി മാറിയ റിങ്കുവിന്റെ പരിവർത്തനം ശ്രദ്ധേയമാണ്.

  • ബേസ്‌ബോൾ, ഗുസ്തി എന്നിവയിൽ പ്രശസ്തനായ റിങ്കു സിംഗ് ആത്മീയതയിലേക്ക് തിരിഞ്ഞത് ആളുകളെ ആകർഷിച്ചു.

View All
advertisement