IPL 2021 |ഷാര്‍ജയില്‍ ഇന്ന് തീ പാറും പോരാട്ടം; ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയെ നേരിടും, തോറ്റാല്‍ പുറത്ത്
- Published by:Sarath Mohanan
- news18-malayalam
Last Updated:
വിരാട് കോഹ്ലി ക്യാപ്റ്റനായുള്ള അവസാന സീസണാണ് ഇതെന്നതിനാല്‍ എന്ത് വിലകൊടുത്തും കപ്പ് നേടാനുറച്ചാവും ആര്‍ സി ബി ഇറങ്ങുക.
ഐ പി എല്‍ പതിനാലാം സീസണിലെ ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ വിരാട് കോഹ്ലിയുടെ ബാംഗ്ലൂര്‍ ടീം ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന കൊല്‍ക്കത്തയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകുമെന്നതിനാല്‍ ഇന്ന് ജീവന്‍മരണ പോരാട്ടത്തിനാകും ഇരു ടീമും ഇറങ്ങുക.
അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കെ കെ ആര്‍ ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിനെ അവസാന പന്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍ സി ബി ഇറങ്ങുന്നത്. വിരാട് കോഹ്ലി ക്യാപ്റ്റനായുള്ള അവസാന സീസണാണ് ഇതെന്നതിനാല്‍ എന്ത് വിലകൊടുത്തും കപ്പ് നേടാനുറച്ചാവും ആര്‍ സി ബി ഇറങ്ങുക.
കോഹ്ലിയും ദേവ്ദത്ത് പടിക്കലും നല്‍കുന്ന തുടക്കത്തിനൊപ്പം ഗ്ലെന്‍ മാക്സ്വെല്ലിന്റെ മോഹിപ്പിക്കുന്ന റണ്‍വേട്ടയും ബാംഗ്ലൂരിന് പ്രതീക്ഷ. എ ബി ഡിവിലിയേഴ്സും റണ്‍സ് കണ്ടെത്തിയാല്‍ സ്‌കോര്‍ബോര്‍ഡിനെക്കുറിച്ച് ആശങ്കവേണ്ട. ബൗളിംഗ് യൂണിറ്റില്‍ ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചഹലും നിര്‍ണായകമാവും.
advertisement
യു എ ഇയില്‍ എത്തിയശേഷം അടിമുടി മാറിയ കൊല്‍ക്കത്ത ഏഴ് കളിയില്‍ അഞ്ചിലും ജയിച്ചു. ശുഭ്മാന്‍ ഗില്ലിനൊപ്പം വെങ്കടേഷ് അയ്യരെ പരീക്ഷിച്ച നീക്കം വിജയിച്ചത് നിര്‍ണായകമായി. മധ്യനിരയില്‍ ആശങ്ക നായകന്‍ ഓയിന്‍ മോര്‍ഗന്റെ ബാറ്റില്‍ മാത്രം. ഏത് മികച്ച ബാറ്റിങ് നിരയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബൗളിങ് നിരയാണ് കെകെആറിന്റേത്. പേസ് നിരയില്‍ ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും മിടുക്ക് കാട്ടുമ്പോള്‍ വരുണ്‍ ചക്രവര്‍ത്തി,സുനില്‍ നരെയ്ന്‍ എന്നിവര്‍ സ്പിന്‍ കരുത്ത് പകരാനുണ്ട്. ആന്‍ഡ്രേ റസല്‍ പരിക്കിന്റെ പിടിയിലായത് കെകെആറിന് തിരിച്ചടിയാണ്. പകരക്കാരനായി ഷക്കീബ് അല്‍ ഹസന്‍ പ്ലേയിങ് 11 സ്ഥാനം പിടിച്ചേക്കും.
advertisement
ഇരു ടീമും തമ്മില്‍ 28 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. 15 മത്സരങ്ങളില്‍ ജയം നേടി കെ കെ ആര്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ 13 തവണ ആര്‍ സി ബിയും ജയിച്ചിട്ടുണ്ട്. ഈ സീസണില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ വീതം ഇരു ടീമും ജയിച്ചു.
സാധ്യതാ ഇലവന്‍
ബാംഗ്ലൂര്‍ ടീം
വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, കെ എസ് ഭരത്, ഡാനിയല്‍ ക്രിസ്റ്റ്യന്‍, ഗ്ലെന്‍ മാക്സ്വെല്‍, എബി ഡിവില്ലിയേഴ്സ്, ഷഹബാസ് അഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, ജോര്‍ജ് ഗാര്‍ട്ടന്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാല്‍.
advertisement
കൊല്‍ക്കത്ത ടീം
ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിധീഷ് റാണ, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.
Location :
First Published :
October 11, 2021 12:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 |ഷാര്‍ജയില്‍ ഇന്ന് തീ പാറും പോരാട്ടം; ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയെ നേരിടും, തോറ്റാല്‍ പുറത്ത്