IPL 2021 | വിമർശകർക്ക് മറുപടി നൽകുമോ സഞ്ജു? രാജസ്ഥാൻ ഇന്നു കൊൽക്കത്തയ്ക്കെതിരെ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇരു ടീമുകൾക്കും നാല് കളികളിൽ നിന്നും ഓരോ ജയമാണ് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.
ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ റോയൽസ് ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഈ സീസണിൽ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ഇരു ടീമിനും കഴിഞ്ഞിട്ടില്ല. പോയിന്റ് ടേബിളിൽ നിലവിൽ രാജസ്ഥാൻ എട്ടാം സ്ഥാനത്തും കൊൽക്കത്ത ഏഴാം സ്ഥാനത്തുമാണ്. ഇരു ടീമുകൾക്കും നാല് കളികളിൽ നിന്നും ഓരോ ജയമാണ് ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളത്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.
സീസണിൽ ഏറ്റവും അധികം തിരിച്ചടികൾ നേരിട്ട ടീമാണ് രാജസ്ഥാൻ. ടീമിന്റെ ബൗളിങ് യൂണിറ്റിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ചിരുന്ന ജോഫ്ര ആർച്ചർ ഈ സീസണിൽ ടീമിൽ മടങ്ങിയെത്തില്ല എന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡാണ് ഈ വിവരം പുറത്ത് വിട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ബയോ സെക്യുര്‍ ബബിളിലെ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും രണ്ട് ദിവസം മുന്നേ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.
advertisement
നായകൻ സഞ്ജുവിന്റെ പ്രകടനവും ഏറെ വിമർശനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്. സ്ഥിരതയില്ലായ്മയുടെ പേരിലാണ് ഏറ്റവും കൂടുതൽ വിമർശനം. ആദ്യ മത്സരത്തിൽ ഗംഭീര സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സഞ്ജു, ബാക്കി മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചെങ്കിലും സഞ്ജു നേടിയത് നാല് റണ്‍സ് മാത്രമായിരുന്നു. ചെന്നൈക്കെതിരെ അഞ്ച് പന്തില്‍ നേടിയത് ഒരു റണ്ണും. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയെങ്കിലും 18 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണർമാർ മികച്ച തുടക്കം നൽകിയാലും നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിക്കാൻ കഴിയാത്തതായിരുന്നു കൊൽക്കത്തയുടെ പ്രധാന പ്രശ്നം. റസൽ, ഷക്കിബ് അൽ ഹസൻ, കാർത്തിക്ക് തുടങ്ങിയ വമ്പനടിക്കാരെല്ലാം അമ്പേ പരാജയമായിരുന്നു. ഒട്ടേറെ വിമർശനങ്ങളും ടീം നേരിട്ടിരുന്നു. എന്നാൽ അവസാന മത്സരം ഇതിനെല്ലാം വിപരീതമായിരുന്നു. ചെന്നൈ ഉയർത്തിയ 221 റൺസ് പിന്തുടർന്ന കൊൽക്കത്ത 31 റൺസിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നടിഞ്ഞപ്പോൾ രക്ഷക്കെത്തിയത് ഈ മധ്യനിര തന്നെയായിരുന്നു. റസലും, കമ്മിൻസും, കാർത്തിക്കും നടത്തിയ ഗംഭീര പ്രകടനത്തിലൂടെ 202 റൺസ് വരെ ടീം എത്തിയിരുന്നു. ഈ പ്രതീക്ഷയിലാണ് ടീം ഇന്നിറങ്ങുന്നതും.
advertisement
മറുഭാഗത്ത് ഓയിൻ മോർഗനും ഒട്ടും മോശമല്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ മോര്‍ഗന്റെ പ്രകടനം ശരാശരിയിലും താഴെയാണ്. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. ആകെ 45 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. എട്ട് ഐപിഎല്‍ ക്യാപ്റ്റന്‍മാരില്‍ മോര്‍ഗനേക്കാള്‍ കുറവ് റണ്‍സ് നേടിയത് എം എസ് ധോണി മാത്രമാണ്. ആര്‍ സി ബിക്കെതിരെ നേടിയ 29 റണ്‍സാണ് മോർഗന്‍റെ ഉയർന്ന സ്‌കോര്‍.
advertisement
ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 23 തവണയാണ്. ഇതില്‍ 12 തവണയും ജയം കെ കെ ആറിനായിരുന്നു. 10 തവണയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി.
News summary: Eoin Morgan's KKR will take on Sanju Samson's Rajasthan Royals at the Wankhede Stadium on Saturday.
Location :
First Published :
April 24, 2021 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | വിമർശകർക്ക് മറുപടി നൽകുമോ സഞ്ജു? രാജസ്ഥാൻ ഇന്നു കൊൽക്കത്തയ്ക്കെതിരെ


