• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2022 | ബാംഗ്ലൂർ ബൗളർമാരെ പഞ്ഞിക്കിട്ട് ദൂബെയും(95*), ഉത്തപ്പയും(88); ആർസിബിക്ക് 217 റൺസ് വിജയലക്ഷ്യം

IPL 2022 | ബാംഗ്ലൂർ ബൗളർമാരെ പഞ്ഞിക്കിട്ട് ദൂബെയും(95*), ഉത്തപ്പയും(88); ആർസിബിക്ക് 217 റൺസ് വിജയലക്ഷ്യം

അവസാന അഞ്ചോവറിൽ നിന്നും 86 റൺസാണ് ചെന്നൈ അടിച്ചെടുത്തത്.

Image: IPL, Twitter

Image: IPL, Twitter

  • Share this:
    ഐപിഎല്ലിൽ (IPL 2022) ചെന്നൈ സൂപ്പർ കിങ്സിനെതിരെ (Chennai Super Kings) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Banglore) 217 റൺസ് വിജയലക്ഷ്യ൦. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എടുത്തു. ബാംഗ്ലൂർ ബൗളർമാരെ അടിച്ചുപറത്തി വെടിക്കെട്ട് പ്രകടനങ്ങൾ കാഴ്ചവെച്ച ശിവം ദൂബെയുടെയും (46 പന്തിൽ 95*), റോബിൻ ഉത്തപ്പയുടെയും (50 പന്തിൽ 88) ഇന്നിങ്‌സുകളാണ് ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.

    രണ്ട് വിക്കറ്റിന് 36 റൺസെന്ന നിലയിൽ പരുങ്ങിയ ചെന്നൈയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. തകർത്തടിച്ച് മുന്നേറിയ സഖ്യം മൂന്നാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തതിന് ശേഷമാണ് വേർപിരിഞ്ഞത്. 15-ാ൦ ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ അവസാന അഞ്ചോവറിൽ നിന്നും 86 റൺസാണ് അടിച്ചെടുത്തത്.


    ഉത്തപ്പയും ദൂബെയും സെഞ്ചുറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും ചെന്നൈ സ്കോർ 200 കടന്നതിന് പിന്നാലെ ഉത്തപ്പ പുറത്തായി. അവസാനം വരെ ക്രീസിൽ ഉണ്ടായിരുന്നെങ്കിലും അവസാന പന്തിൽ സെഞ്ചുറിക്ക് ആറ് റൺസ് വേണമെന്നിരിക്കെ സിക്സറിന് ദൂബെ ശ്രമിച്ചെങ്കിലും താരത്തിന് ഒരു റൺ മാത്രമാണ് നേടാനായത്. ജോഷ് ഹെയ്സൽവുഡ് എറിഞ്ഞ അവസാന ഓവറിൽ സാക്ഷാൽ എം എസ് ധോണിയെ നോൺ സ്‌ട്രൈക്കർ എൻഡിൽ നിർത്തിയായിരുന്നു ദൂബെയുടെ വെടിക്കെട്ട്. ഹെയ്സൽവുഡിന്റെ ഈ ഓവറിൽ നിന്നും രണ്ട് സിക്സ് ഉൾപ്പെടെ 15 റൺസാണ് താരം നേടിയത്.

    ബാംഗ്ലൂരിനായി വാനിന്ദു ഹസരംഗ രണ്ടും ഹെയ്സൽവുഡ് ഒരു വിക്കറ്റും വീഴ്ത്തി.
    Published by:Naveen
    First published: