ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മാത്രമാണ് ഗുജറാത്തിനായി തിളങ്ങിയത്. 46 പന്തില്‍ നാല് സിക്സും ആറ് ഫോറും സഹിതം 84 റണ്‍സാണ് ഗില്‍ നേടിയത്.
നായകന് ഹാര്‍ദിക് പാണ്ഡ്യ 27 പന്തില്‍ 31 റണ്‍സ് നേടി. ഡല്‍ഹിക്കായി മുസ്തഫിസുര്‍ റഹ്മാന് മൂന്നും ഖലീല്‍ അഹമദ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ മാത്യു വെയ്ഡിനെ(1) റിഷഭ് പന്തിന്റെ കൈകളിലെത്തിച്ച് മുസ്തഫിസുര്‍ റഹ്മാനാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. രണ്ടാം വിക്കറ്റില്‍ വിജയ് ശങ്കറും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് പവര്‍ പ്ലേയില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഗുജറാത്തിനെ 44 റണ്‍സിലെത്തിച്ചു.
പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ വിജയ് ശങ്കറെ മടക്കി കുല്‍ദീപ് ഗുജറാത്തിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. 20 പന്തില്‍ 13 റണ്‍സായിരുന്നു ശങ്കറിന്റെ സമ്പാദ്യം. പകരം ഹാര്‍ദിക് ക്രീസിലെത്തിയെങ്കിലും ഗുജറാത്തിന്റെ സ്കോറിംഗ് നിരക്ക് ഉയര്‍ത്താനായില്ല. എന്നാല്‍ ശുഭ്മാന്‍ ഗില്‍ ഒരറ്റത്ത് അടിച്ചുതകര്‍ത്തതോടെ ഗുജറാത്ത് സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിനാലാം ഓവറില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ(27 പന്തില്‍ 31) നഷ്ടമായി.
എന്നാല്‍ 18ആം ഓവറിലെ ആദ്യ പന്തില്‍ ഗില്ലിനെ വീഴ്ത്തി ഖലീല്‍ അഹമ്മദ് ഗുജറാത്തിനെ പിടിച്ചുകെട്ടി. 46 പന്തില്‍ 84 റണ്‍സടിച്ച ഗില്‍ നാല് സിക്സും ആറ് ഫോറും പറത്തി. ഗില്‍ പുറത്തായശേഷം അവസാന ഓവറുകളില്‍ ഡേവിഡ് മില്ലറും(15 പന്തില്‍ 20*), രാഹുല്‍ തെവാത്തിയയും(8 പന്തില്‍ 14) നടത്തിയ പോരാട്ടം ഗുജറാത്തിന് 171 റണ്‍സിലെത്തിച്ചു.
ഗുജറാത്ത് ടൈറ്റന്‍സ്:Shubman Gill, Matthew Wade(w), Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Abhinav Manohar Sadarangani, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.