34 പന്തില് 62 റണ്സെടുത്ത നിക്കോളാസ് പുരാനും 25 പന്തില് 42 റണ്സെടുത്ത ഏയ്ഡന് മാര്ക്രവും മാത്രമാണ് ഹൈദരാബാദിനായി പൊരുതിയത്. ഡല്ഹിക്കായി ഖലീല് അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു.
വമ്പന് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കം ലഭിയ്ക്കാതെ പോയപ്പോള് ഡല്ഹി ബൗളര്മാര് കൃത്യമായ ഇടവേളകളില് വിക്കറ്റുകളുമായി റണ്റേറ്റിനെ പിടിച്ച് കെട്ടുകയായിരുന്നു. നാലാം വിക്കറ്റില് 60 റണ്സ് നേടി എയ്ഡന് മാര്ക്രം നിക്കോളസ് പൂരന് കൂട്ടുകെട്ട് പൊരുതി നോക്കിയപ്പോള് കൂട്ടത്തില് എയ്ഡന് മാര്ക്രം ആയിരുന്നു കൂടുതല് അപകടകാരി.
25 പന്തില് 42 റണ്സ് നേടിയ മാര്ക്രത്തെ ഖലീല് അഹമ്മദ് പുറത്താക്കിയപ്പോള് പുരാന് 29 പന്തില് തന്റെ ഫിഫ്റ്റി പൂര്ത്തിയാക്കി. 34 പന്തില് 62 റണ്സ് നേടി നിക്കോളസ് പുരാനും വീണതോടെ സണ്റൈസേഴ്സിന്റെ സാധ്യതകള് അവസാനിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്ഹി നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 207 റണ്സാണ് അടിച്ചു കൂട്ടിയത്. 92 റണ്സ് നേടി പുറത്താകാതെ നിന്ന ഡേവിഡ് വാര്ണര് ആണ് ഡല്ഹിയുടെ ടോപ് സ്കോറര്. 58 പന്തില് 12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു വാര്ണറുടെ ഇന്നിങ്സ്. റോവ്മാന് പവല് 35 പന്തില് മൂന്ന് ഫോറും ആറ് സിക്സും സഹിതം 67 റണ്സ് നേടി. ക്യാപ്റ്റന് റിഷഭ് പന്തും ഉഗ്രന് പ്രകടനം കാഴ്ചവെച്ചു. 16 പന്തില് 26 റണ്സ് നേടിയാണ് താരം പുറത്തായത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.