IPL 2022 | വിജയവഴിയിലേക്ക് തിരിച്ചെത്താൻ കൊൽക്കത്ത; ടോസ് നേടി രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചു

Last Updated:

പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണെങ്കിൽ രാജസ്ഥാൻ ജയത്തോടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്.

ഐപിഎല്ലിൽ (IPL 2022) രാജസ്ഥാൻ റോയൽസിനെതിരെ (Rajasthan Royals) ടോസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (Kolkata Knight Riders). മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
ഡാരിൽ മിച്ചലിന് പകരം മലയാളി താരം കരുൺ നായർ രാജസ്ഥാൻ നിരയിൽ ഇടം നേടിയപ്പോൾ മറുവശത്ത് ശിവം മാവിയും അനുകുൽ റോയിയും കൊൽക്കത്തയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടി.ഹർഷിത് റാണ, വെങ്കടേഷ് അയ്യർ എന്നിവരാണ് ടീമിൽ നിന്നും പുറത്തായത്.
തുടരെ അഞ്ച് മത്സരങ്ങളിൽ തോൽവി വഴങ്ങി നിൽക്കുന്ന കൊൽക്കത്ത ഈ മത്സരത്തിൽ ജയം നേടി വിജയവഴിയിലേക്ക് തിരിച്ചെത്താൻ ലക്ഷ്യമിടുമ്പോൾ മറുവശത്ത് ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്താനാണ് രാജസ്ഥാൻ റോയൽസ് ലക്ഷ്യമിടുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്തയ്ക്ക് ജയം അനിവാര്യമാണെങ്കിൽ രാജസ്ഥാൻ ജയത്തോടെ പ്ലേഓഫിലേക്ക് ഒരു പടി കൂടി അടുക്കാനാണ് ശ്രമിക്കുന്നത്.
advertisement
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബ്ടലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), കരുണ്‍ നായര്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍.
advertisement
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ആരോണ്‍ ഫിഞ്ച്, ബാബ ഇന്ദ്രജിത്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസൽ, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, ശിവം മാവി, ഉമേഷ് യാദവ്, ടിം സൗത്തി.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 | വിജയവഴിയിലേക്ക് തിരിച്ചെത്താൻ കൊൽക്കത്ത; ടോസ് നേടി രാജസ്ഥാനെ ബാറ്റിങ്ങിന് അയച്ചു
Next Article
advertisement
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
'ശബരിമല കേന്ദ്രം ഏറ്റെടുക്കും'; പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
  • ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ പറഞ്ഞു.

  • പ്രധാനമന്ത്രിക്ക് ശബരിമലയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

  • ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ ശബരിമല പ്രശ്നം തീരുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

View All
advertisement