IPL 2022 LSG vs MI| മുംബൈക്കെതിരെ സെഞ്ചുറി ശീലമാക്കി രാഹുൽ (62 പന്തിൽ 103*); ലക്നൗവിന് മികച്ച സ്കോർ
- Published by:Naseeba TC
- news18-malayalam
Last Updated:
സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയ മത്സരത്തിലേതെന്ന പോലെ തന്നെയായിരുന്നു ഇന്നത്തെ മത്സരവും.
ഐപിഎല്ലിൽ (IPL 2022)ലക്നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ (LSG)മുംബൈ ഇന്ത്യൻസിന് (Mumbai Indians)റൺസ് വിജയലക്ഷ്യം. ഒറ്റയാൾ പോരാട്ടവുമായി ടീമിനെ മുന്നിൽ നിന്നും നയിച്ച കെ എൽ രാഹുലിൻ്റെ (kl Rahul)സെഞ്ചുറി (62 പന്തിൽ 103*) പ്രകടനത്തിൻ്റെ മികവിലാണ് ലക്നൗ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തത്. സീസണിൽ തൻ്റെ രണ്ടാം സെഞ്ചുറിയാണ് രാഹുൽ കുറിച്ചത്. മുംബൈക്കെതിരെ തന്നെയായിരുന്നു താരം നേരത്തെ സെഞ്ചുറി നേടിയത്.
സീസണിൽ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയ മത്സരത്തിലേതെന്ന പോലെ തന്നെയായിരുന്നു ഇന്നത്തെ മത്സരവും. രാഹുൽ ഒറ്റയ്ക്ക് ലക്നൗവിൻ്റെ ഇന്നിംഗ്സ് മുന്നോട്ട് നയിക്കുകയയിരുന്നു. മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും രാഹുൽ അടി തുടരുകയായിരുന്നു.
For his brilliant show with the bat, @klrahul11 is our Top Performer from the first innings.
A look at his batting summary here 👇👇 #TATAIPL pic.twitter.com/ZwlsUHwtyc
— IndianPremierLeague (@IPL) April 24, 2022
advertisement
രാഹുലിൻ്റെ ഒറ്റയാൻ പ്രകടനമാണ് ലക്നൗവിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 16ആം ഓവർ അവസാനിക്കുമ്പോൾ 126-5 എന്ന നിലയിലായിരുന്ന ലക്നൗവിനെ രാഹുൽ 168 ലേക്ക് എത്തിക്കുകയായിരുന്നു.
Innings Break!
An excellent knock of 103* from @klrahul11 propels #LSG to a total of 168/6 on the board.#MumbaiIndians chase coming up shortly. Stay tuned.
Scorecard - https://t.co/O75DgQTVj0 #LSGvMI #TATAIPL pic.twitter.com/obspFsm0PE
— IndianPremierLeague (@IPL) April 24, 2022
advertisement
മുംബൈക്കായി ബൗളിംഗിൽ കിറോൺ പൊള്ളാർഡ്, റീലി മെറിഡിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Location :
First Published :
April 24, 2022 9:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 LSG vs MI| മുംബൈക്കെതിരെ സെഞ്ചുറി ശീലമാക്കി രാഹുൽ (62 പന്തിൽ 103*); ലക്നൗവിന് മികച്ച സ്കോർ