IPL 2022 |ലക്‌നൗവിനെതിരെ ഹൈദരാബാദിന് ടോസ്; ബൗളിംഗ് തിരഞ്ഞെടുത്തു
- Published by:Sarath Mohanan
- news18-malayalam
Last Updated:
മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്.
ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുത്തു. മാറ്റമില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ദുഷ്മന്ത ചമീരയ്ക്ക് പകരം ജേസണ്‍ ഹോള്‍ഡര്‍ ടീമിലെത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: കെയ്ന്‍ വില്യംസണ്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയ ഷെഫേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്.
ലക്‌നൗ സൂപ്പര്‍ ജയന്റ്സ്: കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്ണോയ്, ആവേശ് ഖാന്‍.
advertisement
മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് ടീമിനും ജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ ലക്‌നൗ സൂപ്പര്‍ ജയ്ന്റ്സ് രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
എന്നാല്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 61 റണ്‍സിന് തോറ്റ ക്ഷീണത്തിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദ്. ഇതിന്റെ സമ്മര്‍ദ്ദം താരത്തിന്റെ ബാറ്റിങ്ങിലും പ്രതിഫലിക്കുന്നു.
Location :
First Published :
April 04, 2022 7:12 PM IST


