ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ രാജസ്ഥാനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിക്കൊണ്ടാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം രാജസ്ഥാന് ടീമില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. നഥാന്‍ കോട്ടര്നീലിന് പകരം നവദീപ് സെയ്നി ടീമിലിടം നേടി.
മുംബൈ ഇന്ത്യന്‍സ് നിരയിലാവട്ടെ പരിക്കിന്റെ പിടിയിലായിരുന്ന സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
#MumbaiIndians have won the toss and they will bowl first against #RR.
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെത്തുന്ന മുംബൈക്ക് രണ്ടാം മത്സരത്തില്‍ ജയം അഭിമാന പ്രശ്നമാണ്. അതേ സമയം ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ചാമ്പലാക്കിയെത്തുന്ന സഞ്ജുവും സംഘവും മുംബൈ ഇന്ത്യന്‍സിന് വലിയ തലവേദന ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.
മലയാളി താരങ്ങളായ സഞ്ജുവും ബേസില്‍ തമ്പിയും മുഖാമുഖം വരുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. സഞ്ജു ആദ്യ മത്സരത്തില്‍ അതിവേഗ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ബേസില്‍ മുംബൈയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
25 തവണയാണ് മുംബൈയും രാജസ്ഥാനും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണയും മുംബൈ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാന് ജയം സ്വന്തമാക്കി. അവസാന ആറ് പോരാട്ടത്തില്‍ 3-3 ജയം വീതമാണ് ഇരു കൂട്ടരും നേടിയത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വലിയ അനുഭവസമ്പത്തുള്ള ടീമാണ് മുംബൈ.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.