കോവിഡ് ഭീതിയിൽ ഐ പി എൽ; മുംബൈ ടീം വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റിനും, സ്റ്റേഡിയം ജീവനക്കാര്‍ക്കും കോവിഡ്

Last Updated:

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഐ പി എൽ പതിനാലാം സീസൺ ആരംഭിക്കാൻ വെറും മൂന്ന് ദിവസങ്ങൾ ബാക്കി നിൽക്കെ കോവിഡ് ഭീതി വിടാതെ പിന്തുടരുകയാണ്. ഏറ്റവും ഒടുവിലായി മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റ് കിരണ്‍ മോറെക്ക്‌ കൊവിഡ് പോസിറ്റീവായെന്ന് മുംബൈ ടീം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ബി സി സി ഐ നിര്‍ദേശിച്ച നിയമാവലികള്‍ പിന്തുടര്‍ന്നുകൊണ്ട് അദ്ദേഹം ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകള്‍ക്കും ഒരു പ്ലംബര്‍ക്കുമാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ഓൾ റൗണ്ടർ അക്‌സര്‍ പട്ടേലിനും റോയല്‍ ചലഞ്ചേഴ്സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദേവ്ദത്തിന് ഇന്നത്തെ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഒരു തവണ കൂടി താരത്തിന് ടെസ്റ്റിന് വിധേയമാകേണ്ടി വരും. അതിനു ശേഷം മാത്രമേ താരത്തിന് ടീമിനൊപ്പം ബയോ ബബിളിൽ ചേരാൻ കഴിയുകയുള്ളൂ.
എന്നാൽ ഐ പി എല്‍ മത്സരങ്ങള്‍ മുന്നേ നിശ്ചയിച്ച പ്രകരം തന്നെ നടക്കുമെന്ന് ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എ എൻ ഐയോട് വ്യക്തമാക്കിയിരുന്നു. കോവിഡ് കേസുകള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ടയില്‍ നൈറ്റ്‌ കർഫ്യൂവും, വീക്ക് എന്റ് ലോക്ക്‌ഡൗണും ഏര്‍പ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് മുംബൈ വേദിയായ ഐ പി എല്ലിനെയും ബാധിക്കുമെന്ന് ആശങ്കകൾ ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗാംഗുലി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
advertisement
രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഐ പി എല്ലിന് ബാധകമല്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. രാത്രി എട്ട് മണി കഴിഞ്ഞും പരിശീലനം നടത്താന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ വേണം പരിശീലനം. മത്സര സമയപ്രകാരം, രണ്ട് പ്രാക്ടീസ് സെഷനുകളിലായാണ് എം സി എയിലെ കളിക്കാരുടെ പരിശീലനം. വൈകുന്നേരം നാല് മണി മുതല്‍ 6.30 വരെയും, 7.30 മുതല്‍ 10 മണി വരെയുമാണ് പരിശീലനം. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ എട്ട് മണിക്ക് ശേഷം പരിശീലനം നടത്താന്‍ അനുവദിക്കണം എന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുതിയ നടപടി.
advertisement
News summary: Former India wicketkeeper and Mumbai Indians’ scout Kiran More tests positive for Covid-19.
മലയാളം വാർത്തകൾ/ വാർത്ത/IPL/
കോവിഡ് ഭീതിയിൽ ഐ പി എൽ; മുംബൈ ടീം വിക്കറ്റ് കീപ്പര്‍ കണ്‍സള്‍ട്ടന്റിനും, സ്റ്റേഡിയം ജീവനക്കാര്‍ക്കും കോവിഡ്
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement