advertisement

'രോഹിത് ശർമ 24 കാരറ്റ് സ്വർണം, മുംബൈക്ക് വേണ്ടി ഏറ്റവും അധികം സിക്സറുകൾ നേടും'- ആകാശ് ചോപ്ര

Last Updated:

ഇന്ത്യൻ താരങ്ങളുടെ സംഭാവന കഴിഞ്ഞാൽ മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയാണ്. അയാൾ 24 കാരറ്റ് സ്വർണമാണ്.

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റേതു മാത്രമായ സവിശേഷതകളും വിജയ രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരിക്കുന്നു. നൂറുശതമാനം പ്ലേയിംഗ് ഇലവനില്‍ സ്ഥാനം അര്‍ഹിക്കുന്നവരാണ് മുംബൈ ടീമിലെ ഇന്ത്യൻ താരങ്ങൾ. കഴിവുറ്റ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യമാണ് മുംബൈയുടെ പ്രധാന ശക്തിയെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. മുംബൈ ടീമിലെ ഇന്ത്യൻ താരങ്ങൾ തന്നെയാണ് ടീമിന്റെ നട്ടെല്ലായി അദ്ദേഹം കണക്കാക്കുന്നത്.
രോഹിത് ശർമയും സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും രാഹുൽ ചാഹറുമെല്ലാം അടങ്ങുന്ന മുംബൈയുടെ ഇന്ത്യൻ താരങ്ങളെല്ലാം സ്വന്തം നിലയിൽ മത്സരം ജയിപ്പിക്കാൻ കഴിയുന്നവരാണ്. മറ്റൊരു ടീമിനും ഐ പി എല്ലിൽ ഇത്രയും കരുത്തുറ്റ ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യം അവകാശപ്പെടാനാവില്ല. രോഹിത്തിനെ പോലൊരു ബാറ്റ്സ്മാനെയോ ബുമ്രയെ പോലൊരു ബൗളറെയോ ഹർദ്ദിക്കിനെ പോലൊരു ഓൾ റൗണ്ടറെയോ മറ്റെവിടെയാണ് നിങ്ങൾക്ക് കിട്ടുക എന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. ഇത്രയും കഴിവുറ്റ താരനിരയെ നിങ്ങൾക്ക് മറ്റെവിടെയും കാണാനാവില്ല എന്ന് അദ്ദേഹം അഭിപ്രായപെട്ടു.
advertisement
ഇന്ത്യൻ താരങ്ങളുടെ സംഭാവന കഴിഞ്ഞാൽ മുംബൈയുടെ ഏറ്റവും വലിയ രണ്ടാമത്തെ കരുത്ത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയാണ്. അയാൾ 24 കാരറ്റ് സ്വർണമാണ്. ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച വജ്രം. കളിയെ മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. കളി എങ്ങോട്ടാണ് തിരിയുന്നതെന്ന് പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ മുഖത്തു നിന്ന് നിങ്ങൾക്ക് വായിച്ചെടുക്കാനാവില്ല. കളിയെ വ്യക്തമായ രീതിയിൽ നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിയുന്നു.
advertisement
മുംബൈയുടെ വിജയത്തിന് പിന്നിലെ മൂന്നാമത്തെ കാരണം അവരുടെ ശക്തമായ ബൗളിംഗ് നിരയാണ്. ബുമ്രയും ബോൾട്ടും കോട്ടർനെലും അടങ്ങുന്ന ബൗളിംഗ് നിരക്ക് രബാടയും നോർജെയും അടങ്ങുന്ന ഡൽഹിയുടെ ബൗളിംഗ് നിരയെപ്പോലും തകർത്ത് കളയാനാകുമെന്നും ചോപ്ര പറഞ്ഞു.
കഴിഞ്ഞ തവണ മാസ്മരിക പ്രകടനം കാഴ്ച വെച്ച സൂര്യകുമാർ യാദവ് തന്നെ ഇത്തവണയും മുംബൈയുടെ ടോപ്സ്കോറർ ആകും. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 480 റൺസാണ് സൂര്യകുമാർ അടിച്ച് കൂട്ടിയത്. രാജസ്ഥാനെതിരെ നേടിയ 79 റൺസായിരുന്നു ഉയർന്ന സ്കോർ. മുംബൈക്ക് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്നത് ക്യാപ്റ്റൻ രോഹിത് ശർമ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
News summary: Aakash Chopra calls Rohit Sharma '24 karat gold', and predicts which batsman will score most runs for mumbai.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
'രോഹിത് ശർമ 24 കാരറ്റ് സ്വർണം, മുംബൈക്ക് വേണ്ടി ഏറ്റവും അധികം സിക്സറുകൾ നേടും'- ആകാശ് ചോപ്ര
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement