IPL 2021| ആദ്യ ജയം തേടി ഹൈദരാബാദ്; ജയം തുടരാൻ മുംബൈയും നേർക്കു നേർ
- Published by:Naseeba TC
- news18-malayalam
Last Updated:
16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ എട്ട് മത്സരങ്ങളിൽ വീതം ഇരു ടീമും ജയിച്ചു നിൽക്കുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് പോരാട്ടം. ആദ്യ മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പൊരുതി നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇറങ്ങുന്നത്. എന്നാൽ കളിച്ച രണ്ടു മത്സരങ്ങളും തോറ്റതിന്റെ ക്ഷീണത്തിലാണ് ഹൈദരാബാദിന്റെ വരവ്. എല്ലാ ടീമുകളും രണ്ടു വീതം മത്സരം കളിച്ച് കഴിഞ്ഞപ്പോൾ ഒരു ജയം പോലും നേടാൻ കഴിയാത്ത ടീം ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരബാദാണ്.
ഇരു ടീമും നേര്‍ക്കുനേര്‍ വരുമ്പോൾ കണക്കുകളിൽ ഇരു ടീമിനും തുല്യ ശക്തിയാണ്. 16 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ പോരാടിയപ്പോൾ എട്ട് മത്സരങ്ങളിൽ വീതം ഇരു ടീമും ജയിച്ചു നിൽക്കുന്നു. മുംബൈക്ക് അഞ്ച് തവണ ചാമ്പ്യന്മാരായ വമ്പ് പറയാനുണ്ടെങ്കിലും ഹൈദരാബാദിനെ നിസ്സാരരായി കാണാൻ കഴിയില്ല. മത്സര കണക്കുകൾ നോക്കുമ്പോൾ ഹൈദരാബാദിനെതിരെ മുംബൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. 178 റണ്‍സാണ് ഹൈദരാബാദിന്റെ ഉയര്‍ന്ന സ്‌കോര്‍. 87 റണ്‍സിന് പുറത്തായതാണ് മുംബൈയുടെ ചെറിയ സ്‌കോര്‍. ഹൈദരാബാദിന്റെത് 96 റൺസും.
advertisement
ഒറ്റയാള്‍ പ്രകടനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഒരു ടീമെന്ന നിലയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ ഹൈദരാബാദിന് ഇത് വരെ സാധിച്ചിട്ടില്ല. മികച്ച ബാറ്റിങ് കൂട്ടുകെട്ടുകൾ പടുത്തുയർത്തി മത്സരത്തിൽ മേധാവിത്വം സ്ഥാപിച്ചെടുക്കാൻ ടീമിന് കഴിയുന്നില്ല. ക്യാപ്റ്റൻ ഡേവിഡ് വാര്‍ണര്‍ ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്കെത്തിയത് ടീമിന് വലിയ ആശ്വാസം പകരും. അതേസമയം ജോണി ബെയര്‍സ്‌റ്റോയുടെ സ്ഥിരതയില്ലായ്മ, മനീഷ് പാണ്ഡെയുടെ മെല്ലപ്പോക്ക് ബാറ്റിങ് എന്നിവ ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. മധ്യനിരയില്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള ഒരു താരത്തിന്റെ അഭാവം ടീമിലുണ്ട്. മുംബൈക്കെതിരേ കെയ്ന്‍ വില്യംസണ്‍ കളിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയായാല്‍ ഹൈദരാബാദിനത് കൂടുതല്‍ കരുത്ത് നല്‍കും.
advertisement
You may also like:IPL 2021 | വിരാട് കോഹ്ലി ദശകത്തിലെ ഏറ്റവും മികച്ച ഏകദിന ക്രിക്കറ്റർ; തെരഞ്ഞെടുത്തത് വിസ്ഡൻ
രണ്ടാം മത്സരത്തില്‍ കെകെആറിനെ തോല്‍പ്പിച്ചെങ്കിലും ബാറ്റിങ്ങില്‍ മുംബൈക്കും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട്. പവര്‍പ്ലേയില്‍ രോഹിത് ശര്‍മയ്ക്കും ക്വിന്റൺ ഡീകോക്കും ചേർന്ന് വിക്കറ്റ് പോകാതെ മികച്ച തുടക്കം നൽകണം. സൂര്യകുമാര്‍ യാദവ് പതിവ് പോലെ ഫോമിലാണെങ്കിലും കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ ആയിട്ടില്ല. ഹൈദരാബാദിന് മികച്ച ബൗളിങ് നിര സ്വന്തമായിട്ട് ഉള്ളതിനാൽ മുംബൈയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരേണ്ടതായിട്ടുണ്ട്.
advertisement
ഇരു ടീമുകൾക്കും ശക്തമായ ബൗളിങ് നിരയാണ് സ്വന്തമായിട്ടുള്ളത്. ബൗളര്‍മാര്‍ തമ്മിലുള്ള മാറ്റുരയ്ക്കൽ മത്സരമായിട്ടാണ് മുംബൈ-ഹൈദരാബാദ് മത്സരത്തെ എല്ലാവരും വീക്ഷിക്കുന്നത്. മുംബൈയുടെ ഭാഗത്ത് ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നീ സ്റ്റാര്‍ പേസര്‍മാരുടെ കൂടെ കഴിഞ്ഞ മത്സർത്തിലെ ഹീറോ രാഹുൽ ചഹറും ചെരുമ്പോൾ മറുഭാഗത്ത് റാഷിദ് ഖാന്‍,ഭുവനേശ്വര്‍ കുമാര്‍,ടി നടരാജന്‍ എന്നിവര്‍ ഹൈദരാബാദിനൊപ്പമുണ്ട്. ഡെത്ത് ഓവറിലെ ബൗളിംഗിൽ ഒരു ടീമുകൾക്കും തമ്മിൽ തമ്മിൽ കിടപിടിക്കാൻ കഴിവുള്ള ബൗളർമാരാണുള്ളത്. അതിനാല്‍ത്തന്നെ മത്സരം കൂടുതല്‍ ആവേശകരമാവും. വൈകീട്ട് 7.30ക്ക് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയം മത്സരം കാണാം.
Location :
First Published :
April 17, 2021 2:56 PM IST


