Virat Kohli| Best O D I Cricketer | ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ദശകത്തിലെ മികച്ച ഏകദിന കളിക്കാരനായി തെരഞ്ഞെടുത്തു. ക്രിക്കറ്റിന്റെ ബൈബിള്‍ എന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം വിസ്ഡന്‍ അല്‍മനാക്ക് ആണ് കോഹ്ലിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഏകദിനം നടന്നതിന്റെ 50ആം വാര്‍ഷികത്തിനോടാനുബന്ധിച്ചാണ് കഴിഞ്ഞ അഞ്ചു ദശകങ്ങളിലെ അഞ്ചു ക്രിക്കറ്റ് താരങ്ങളുടെ പേര് വിസ്ഡന്‍ ക്രിക്കറ്റേഴ്‌സ് അല്‍മനാക്കില്‍ ചേര്‍ത്തത്. ദശകത്തിലെ താരമായി തെരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഇന്ത്യാക്കാരനാണ് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവും ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ തെണ്ടുല്‍ക്കറും വിസ്ഡന്റെ ഈ ബഹുമതിയ്ക്ക് അര്‍ഹരായിട്ടുണ്ട്.
2008ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിൽ അരങ്ങേറിയ കോഹ്ലി 254 ഏകദിനങ്ങൾ ഇതുവരെ തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. 12169 റൺസാണ് ഈ മുപ്പത്തിരാണ്ടുകാരൻ ഇത്രയും ഏകദിനങ്ങളിൽ നിന്നും അടിച്ച് കൂട്ടിയത്. കോഹ്ലി ഈ ദശകത്തിൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു. 60 പ്ലസ് ശരാശരിയിൽ പത്തിനൊന്നായിരത്തിലധികം റൺസും ഈ പത്തുവർഷ കാലയളവിൽ അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. 42 സെഞ്ച്വറികളും ഇതിൽ ഉൾപ്പെടും.
1990കളിലെ താരമായി തെരഞ്ഞെടുത്തത് സച്ചിന്‍ തെണ്ടുല്‍ക്കറെയാണ്. 1998ല്‍ സച്ചിന്‍ തെണ്ടുൽക്കർ ഏഴ് ഏകദിന സെഞ്ചുറികള്‍ നേടിയിരുന്നു. കലണ്ടര്‍ വര്‍ഷത്തിലെ സച്ചിന്റെ സെഞ്ചുറി നേട്ടം മറികടക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല. 1980കളിലെ താരമായി തിരഞ്ഞെടുത്തത് മുൻ ഇന്ത്യൻ താരം കപിൽ ദേവിനെയാണ്. 1983ല്‍ കപില്‍ ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ചിരുന്നു. ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറും കപില്‍ ദേവ് ആണ്.
തുടരെ രണ്ടാം വര്‍ഷവും ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്ക്‌സിനെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തതാണ് മറ്റൊരു പ്രത്യേകത. കലണ്ടര്‍ വര്‍ഷത്തില്‍ 58 എന്ന ബാറ്റിങ് ശരാശരിയില്‍ 641 റണ്‍സ് ആണ് സ്റ്റോക്ക്‌സ് നേടിയത്. 19 വിക്കറ്റും താരം ഈ കാലയളവിൽ വീഴ്ത്തിയിട്ടുണ്ട്. പിതാവിന്റെ വേര്‍പാടില്‍ നില്‍ക്കുമ്പോഴാണ് ബെൻ സ്‌റ്റോക്ക്‌സ് കളിക്കളത്തില്‍ ഈ പ്രകടനം പുറത്തെടുത്തത്.
ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളായ ഡോം സിബ്ലി, ഡാരന്‍ സ്റ്റീവന്‍സ്, സാക്ക് ക്രാളി എന്നിവരും പാക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍, കരീബിയന്‍ താരം ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍. കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് വര്‍ഷത്തെ മികച്ച ടി20 പ്ലെയര്‍. ശ്രീലങ്കക്കെതിരെ നടന്ന ടി20 മത്സരത്തിൽ ഓരോവറിൽ ആറ് സിക്സറുകൾ താരം നേടിയിരുന്നു. ലോകത്തിലെ മുന്‍നിര വനിതാ ക്രിക്കറ്ററായി ഓസ്‌ട്രേലിയയിലെ ബെത്ത് മൂണിക്കിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.