advertisement

IPL 2021 | 'കോഹ്ലി, വില്ല്യംസണ്‍ എന്നിവരുടെ ബാറ്റിങ് ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്'; റിക്കി പോണ്ടിങ്

Last Updated:

ഈ ഐ പി എല്ലില്‍ പന്തിന്റെ ബാറ്റിങ്ങ് പൊസിഷന്‍ വളരെ പ്രധാനമാണെന്നും പന്ത് അവസാനം വരെ നില്‍ക്കുകയാണെങ്കില്‍ അദ്ദേഹം കളി ജയിപ്പിക്കുമെന്ന് ഉറപ്പാണെന്നും പോണ്ടിങ് തുറന്ന് പറഞ്ഞു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെയും കീവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്ണിനേയും പോലെ സാമ്യമുള്ളതാണ് ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന്റെ ചിന്തകള്‍ എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിങ്ങ്. ഒരു മാച്ച് വിന്നര്‍ എന്നാണ് പന്തിനെ പോണ്ടിങ് വിശേഷിപ്പിച്ചത്. ഈ ഐ പി എല്ലില്‍ പന്തിന്റെ ബാറ്റിങ്ങ് പൊസിഷന്‍ വളരെ പ്രധാനമാണെന്നും പന്ത് അവസാനം വരെ നില്‍ക്കുകയാണെങ്കില്‍ അദ്ദേഹം കളി ജയിപ്പിക്കുമെന്ന് ഉറപ്പാണെന്നും പോണ്ടിങ് തുറന്ന് പറഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് പോണ്ടിങ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി പ്രകടനം പന്ത് കാഴ്ച വെച്ചിരുന്നു. ടീമിന്റെ ബാറ്റിങ് നിര പരാജയപ്പെട്ടപ്പോള്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് ക്യാപ്റ്റന്റെ ഈ ഇന്നിങ്ങ്‌സ് തന്നെയായിരുന്നു.
'ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ വിക്കറ്റ് കീപ്പിങ്ങില്‍ വലിയ പുരോഗതി കൈവരിക്കാന്‍ പന്തിനായി. ഇംഗ്ലണ്ടിനെതിരെ ടേണിങ് പിച്ചുകളില്‍ പന്ത് നന്നായി കീപ്പ് ചെയ്തു. അതിന്റെ കൂടി ബാറ്റിങ്ങും. രണ്ടും ഒരു പോലെ ചെയ്യുന്ന താരത്തെ എപ്പോഴും ആരാധകര്‍ താരതമ്യപ്പെടുത്തികൊണ്ടിരിക്കും. കീപ്പിങ്ങ് ഇനിയും മെച്ചപ്പെടുകയും സ്ഥിരതയോടെ ബാറ്റ് ചെയ്യാനുമായാല്‍ അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യക്ക് മറ്റൊരു കീപ്പറെ നോക്കേണ്ടതില്ല. നായകനാവുമ്പോള്‍ പന്ത് വലിയ പക്വത കാണിക്കുന്നുണ്ട്. കോഹ്ലി, വില്യംസണ്‍ എന്നിവരുടെ ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്. അവരില്‍ ഒരാള്‍ ഒരുവശത്തുണ്ടെങ്കില്‍ മിക്കവാറും തവണയും ആ ടീം തന്നെ ജയിക്കും. അതുതന്നെയാണ് പന്തും ചിന്തിക്കുന്നത്.
advertisement
എത്ര നേരം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ അത്രയും നേരം ബാറ്റ് ചെയ്യണം. ഊര്‍ജസ്വലമാണ് പന്ത്. സ്റ്റംപിന് പിന്നില്‍ നിന്ന് നിങ്ങളത് കേള്‍ക്കുന്നുണ്ടാവും. കഴിഞ്ഞ സീസണ്‍ ഐ പി എല്ലില്‍ പന്ത് നിരാശപ്പെടുത്തിയിരുന്നു അതിനു കാരണം ഇന്ത്യയില്‍ ലോക്ഡൗണിനു ശേഷമുള്ള അവന്റെ അമിതഭാരമായിരുന്നു. അമിതഭരമായാണ് പന്ത് യു എ ഇയിലേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ അവന്‍ ഫിറ്റാണ്. മികച്ച പ്രകടനങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്നുണ്ടാവും. നിരവധി മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി പിന്നീട് അദ്ദേഹം വിജയിച്ചിട്ടുണ്ട് ഇപ്പോള്‍ ഡല്‍ഹിക്ക് വേണ്ടിയും.' എന്ന് പൊണ്ടിങ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് പറഞ്ഞു.
advertisement
അതേസമയം ക്യാപ്റ്റന്‍സിയില്‍ മുന്‍പരിചയമില്ലാതിരുന്നിട്ടും പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റെടുക്കാന്‍ ശ്രമിച്ച ഡി സി മാനേജ്‌മെന്റിന്റെത് വളരെ ധീരമായ തീരുമാനമായിരുന്നു.
ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെയാണ് ഈ സീസണില്‍ പന്ത് ഡല്‍ഹിയുടെ ക്യാപ്റ്റനാവുവന്നത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ഈ സീസണില്‍ ശ്രേയസ് അയ്യര്‍ക്ക് കളിക്കാനാവില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡില്‍ നിരവധി സീനിയര്‍ താരങ്ങള്‍ ഉണ്ടായിട്ടു കൂടി ആ സ്ഥാനത്തേക്ക് പന്തിനെ നിയമിക്കുമെന്ന് പലരും കരുതിയിരുന്നില്ല. കഴിഞ്ഞ ഐ പി എല്ലില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പന്ത് തന്റെ ഫിറ്റ്‌നെസ്സില്‍ ശ്രദ്ധിക്കുകയും നിരവധി തവണ ഇന്ത്യന്‍ ടീമിനെ നിര്‍ണായക ഘട്ടങ്ങളില്‍ നിന്നും വിജയത്തിലെത്തിക്കാനുള്ള പങ്കു വഹിക്കുകയും ചെയ്തിരുന്നു. ഇത്തവണ ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ പന്ത് ഡല്‍ഹിയെ വിജയത്തിലെത്തിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരെയായിരുന്നു ജയം. ധോണിയുടെ ടീമിനെതിരെ വിജയം നേടിയത് തകര്‍പ്പന്‍ ചേസിങ്ങിലൂടെയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'കോഹ്ലി, വില്ല്യംസണ്‍ എന്നിവരുടെ ബാറ്റിങ് ശൈലിക്ക് സമാനമാണ് പന്തിന്റെ ബാറ്റിങ്'; റിക്കി പോണ്ടിങ്
Next Article
advertisement
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി
Iran–Israel War | മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ പ്രവചിച്ചിരുന്നെന്ന് 'ഇൻസ്റ്റഗ്രാം ജ്യോതിഷി'
  • ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം മിഡിൽ ഈസ്റ്റിലെ വ്യോമപാതകൾ അടയ്ക്കുകയും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു

  • ഫെബ്രുവരി 27 മുതൽ മാർച്ച് 2 വരെ യുഎഇ, ഒമാൻ, ഇറാൻ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ജ്യോതിഷി

  • യാത്രാ തടസ്സങ്ങൾ, സംഘർഷങ്ങൾ, ഗ്രഹനിലകൾ എന്നിവയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രവചനങ്ങൾ ചർച്ചയാകുന്നു

View All
advertisement