നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2021 | 'ഇത് ധോണിയുടെ അവസാന സീസൺ ആകില്ല'- ചെന്നൈ ടീം സി ഇ ഒ

  IPL 2021 | 'ഇത് ധോണിയുടെ അവസാന സീസൺ ആകില്ല'- ചെന്നൈ ടീം സി ഇ ഒ

  കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐ പി എല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നിരുന്നു.

  എം എസ് ധോണി

  എം എസ് ധോണി

  • Share this:
   ഇന്ത്യൻ പ്രീമിയർ ലീഗ് പതിന്നാലാം സീസൺ ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് നേരിടുക. വെള്ളിയാഴ്‌ച രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കോവിഡ് ഭീതിയുടെ നിഴലിൽ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

   മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം റിഷഭ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. ശനിയാഴ്ചയാണ് മത്സരം. ഈ സീസൺ ധോണിയുടെ അവസാന ഐ പി എൽ സീസൺ ആയിരിക്കുമെന്ന് ചില കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് ധോണിയുടെ അവസാന സീസൺ ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് സി ഇ ഒ കാശി വിശ്വനാഥൻ. നായക സ്ഥാനത്തേക്ക് ഇതുവരെ മാറ്റാരെയും കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

   അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഐ പി എല്ലിൽ മാത്രമാണ് ആരാധകർക്ക് ധോണിയുടെ പ്രകടനം കാണാൻ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐ പി എല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നിരുന്നു. ഏഴാം സ്ഥാനത്താണ് ചെന്നൈ ടീം അവസാന സീസണിൽ ഫിനിഷ് ചെയ്തത്. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണിയും അദ്ദേഹത്തിന്‍റെ ടീമിന്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

   Also Read- IPL 2021 | ചെന്നൈയുടെ അന്തിമ ഇലവനിൽ പൂജാരക്ക് സ്ഥാനം ഉണ്ടാവുമെന്ന് തോന്നുന്നില്ല: പ്രഗ്യാൻ ഓജ

   കഴിഞ്ഞ സീസണിനു വിപരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐ പി എല്ലില്‍ 5000 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. വമ്പന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

   രവീന്ദ്ര ജഡേജയെക്കുറിച്ചും, സുരേഷ് റെയ്നയെക്കുറിച്ചും ചെന്നൈ ടീം സി ഇ ഒ വാചാലനായി. 'എൻ സി എയിൽ നിന്ന് എല്ലാ ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ജഡേജ ടീമിലെത്തിയിരിക്കുന്നത്. താരം നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഐ പി എൽ തുടങ്ങുന്നത്തോട് കൂടി അദ്ദേഹം തന്റെ തനത് ഫോമിലേക്ക് തിരിച്ചെത്തും'- സി ഇ ഒ വ്യക്തമാക്കി.

   'സുരേഷ് റെയ്നയും വളരെ നന്നായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഐ പി എല്ലിൽ സുരേഷ് റെയ്ന സി എസ് കെയ്ക്ക് വേണ്ടി വലിയ സംഭാവനകൾ ചെയ്തിട്ടുണ്ട്. 12 വർഷക്കാലമായി സി എസ് കെയ്ക്ക് വേണ്ടി ഐ പി എല്ലിൽ റൺവേട്ടക്കാരിലും മുൻപന്തിയിലാണ് അദ്ദേഹം. ഈയിടെ നടന്ന സയിദ് മുഷ്ത്താഖ് അലി ട്രോഫിയിലും അദ്ദേഹം നല്ല രീതിയിൽ കളിച്ചിരുന്നു.'-കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.

   News summary: ' This is not going to be MS Dhoni’s last IPL', says Chennai Super Kings CEO.
   Published by:Anuraj GR
   First published:
   )}