ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ സ്വന്തമാക്കിയത്. 2014ലാണ് താരം അവസാനമായി ഐപിഎല്‍ കളിച്ചത്. പിന്നീടുള്ള സീസണുകളില്‍ താരത്തെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളിൽ ആരും തന്നെ തയ്യാറായിരുന്നില്ല. ഐപിഎല്‍ സമയത്ത് അത് കൊണ്ട് തന്നെ പൂജാര ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കിൽ ആവും. താരത്തിനെ ഒന്നാം തരം ടെസ്റ്റ് കളിക്കാരൻ ആക്കിയത് ഈ മത്സര പരിചയം തന്നെ. താരത്തിൻ്റെ അമിത പ്രതിരോധ ശൈലിയിൽ ഊന്നിയുള്ള ബാറ്റിങും താരത്തെ ടൂർണമെൻ്റിൽ നിന്ന് അകറ്റി നിർത്തി.
ചെന്നൈ പൂജാരയെ ടീമിലെത്തിച്ചപ്പോല്‍ മറ്റു ഫ്രാഞ്ചൈസികള്‍ അഭിനന്ദിക്കുന്ന കാഴ്ചയാണ് ലേലത്തിനിടെ കാണാൻ കഴിഞ്ഞത്. ഈയടുത്ത് നടന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിൽ പൂജാര ഇന്ത്യൻ ടീമിന് വേണ്ടി നടത്തിയ വീരോചിത പ്രകടനത്തിനുള്ള ആദര സൂചകമായിട്ടാണ് എല്ലാവരും ഇങ്ങനെ പ്രതികരിച്ചത്. ടീമിലെത്തിയെങ്കിലും അവസാന ഇലവനിൽ പൂജാര കളിക്കുമോ എന്നുള്ളത് ഉറപ്പുള്ള കാര്യമല്ല. ഋതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ് എന്നിവർ ഓപ്പണര്‍മാരായി ടീമിലുണ്ട്. മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ ചെന്നൈയുടെ വിശ്വസ്തനായ ഇടംകയ്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്നയുമുണ്ട്. പൂജാര ഒരു മുൻനിര ബാറ്റ്സ്മാൻ ആയതിനാൽ ഇതിനപ്പുറം ഉള്ള സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ സാധ്യത കുറവാണ്. ഇതേ അഭിപ്രായവുമായാണ് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയും രംഗത്ത് വന്നിരിക്കുന്നത്. പൂജാരയ്ക്ക് ചെന്നൈയുടെ അവസാന ഇലവനില്‍ സ്ഥാനം ഉണ്ടാവില്ലെന്നാണ് ഓജയും പറയുന്നത്.
Also Read-
IPL 2021 | ബാംഗ്ലൂരിന് വീണ്ടും തിരിച്ചടി; ഓൾ റൗണ്ടർ ഡാനിയൽ സാംസ് കോവിഡ് പോസിറ്റീവ്തക്കതായ കാരണങ്ങൾ കൊണ്ട് ഓജ അദ്ദേഹത്തിൻ്റെ വാക്കുകളെ വ്യക്തമാക്കുന്നു - ''എനിക്ക് തോന്നുന്നില്ല പൂജാരക്ക് സിഎസ്‌കെയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉണ്ടാവുമെന്ന്. ചിലപ്പോള്‍ ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ രണ്ടോ മൂന്നോ മത്സരങ്ങള്‍ കളിച്ചേക്കാം. പൂജാര മികച്ച ഒരു ബാറ്റ്‌സ്മാന്‍ ആണെന്നതിൽ സംശയമൊന്നുമില്ല. ഏതൊരു ഫോർമാറ്റിലും അദ്ദേഹത്തിന് കളിക്കാം. എന്നാല്‍ ടി20 ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. ശരീരം പൂര്‍ണമായും ഫിറ്റായിരിക്കണം. ഫീല്‍ഡില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളും വ്യത്യസ്തമാണ്. പൂജാരയ്ക്ക് വിനയാകുന്നതും ഇതുതന്നെയാണ്. പൂജാരയെ പോലുള്ള ഒരു കളിക്കാരൻ ഐപിഎല്‍ ടീമിലെത്തുന്നത് ടൂർണമെൻ്റിൽ കളിക്കാൻ അവസരം കിട്ടാത്ത പലരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഐപിഎല്‍ കളിക്കുന്നത്. ഇത് യുവതാരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.'' ഓജ വ്യക്തമാക്കി....
30 മത്സരങ്ങളാണ് പൂജാര ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ 390 റണ്‍സും നേടി. 20.52-ാണ് പൂജരായുടെ ശരാശരി. 99.74 സ്‌ട്രൈക്ക് റേറ്റിലാണ് പൂജാര ഇത്രയും റണ്‍സ് നേടിയത്.
അതേസമയം, ചെന്നൈയുടെ നെറ്റ് പ്രാക്ടീസ് സെഷനിൽ പൂജാര ചെന്നൈയുടെ ബോളർമാരെ അടിച്ച് പറത്തുന്ന വീഡിയോ വൈറൽ ആയിരുന്നു. തൻ്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തുന്നതിൽ മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് വഹിച്ച പങ്കിനെ കുറിച്ചും താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഏതായാലും പൂജാരക്ക് വേണ്ടി ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി എന്താണ് കരുതി വച്ചിരിക്കുന്നത് എന്നത് കാത്തിരുന്ന് കാണാം.
Summary- Former Indian spinner Pragyan Ojha feels that Pujara won't have space in the playing eleven of CSK
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.