Virat Kohli |ധോണിയുടെ വിക്കറ്റിലെ ആഹ്ലാദപ്രകടനം; താരത്തെ അപമാനിച്ചതായി ആരോപണം; ആഞ്ഞടിച്ച് ആരാധകര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
കോഹ്ലി, ഇന്ത്യന്‍ ഇതിഹാസം കൂടിയായ ധോണിക്കെതിരെ ആക്രോശിച്ചെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം
ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ വിരാട് കോഹ്ലിയുടെ പെരുമാറ്റം വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എം.എസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയുള്ള കോഹ്ലിയുടെ സെലിബ്രേഷനാണ് വിവാദമായിരിക്കുന്നത്.
ചെന്നൈ നായകന്‍ എം എസ് ധോണി പുറത്തായ ശേഷം അമിതാഹ്ലാദം കാട്ടിയ കോഹ്ലി ഇന്ത്യന്‍ ഇതിഹാസം കൂടിയായ ധോണിക്കെതിരെ ആക്രോശിച്ചെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വിമര്‍ശനം. കോഹ്ലി മോശം പദപ്രയോഗങ്ങള്‍ നടത്തിയതായും വിമര്‍ശനമുണ്ട്.
ധോണിയെ കോഹ്ലി അപമാനിച്ചു എന്ന് തുറന്നടിക്കുകയാണ് ആരാധകര്‍. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ രജത് പാട്ടീദാറിന് ക്യാച് നല്‍കിയാണ് ധോണി മടങ്ങിയത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കുപ്പായത്തില്‍ ധോണിയുടെ 200-ാം മത്സരം കൂടിയായിരുന്നു ഇത്.
advertisement
ധോനിയെ പോലൊരു താരത്തിന്റെ വിക്കറ്റ് ഈ വിധം മാന്യതയില്ലാതെ ആഘോഷിച്ചത് മോശമായെന്നാണ് ആരാധകരുടെ പ്രധാന വിമര്‍ശനം. കോഹ്ലിയുടെ വിക്കറ്റ് ചെന്നൈ ആഘോഷിച്ചതും ധോനിയുടെ വിക്കറ്റ് വീണത് ബാംഗ്ലൂര്‍ ആഘോഷിച്ചതും നോക്കാനാണ് ആരാധകര്‍ പറയുന്നത്.
Scenes after Virat's wicket and
Scenes after Ms Dhoni's Wicket find the difference 🙂
As a Virat Kohli fan, this behaviour is unexpected from him. He could've celebrated the wicket by not using this foul language. On the field, behaviour matters in the game of cricket. pic.twitter.com/Ulwi1AisvS
— Rahul (@Iamrahul8787) May 4, 2022
advertisement
മത്സരത്തില്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ മറുപടി 160 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങള്‍ക്കിടയിലെ ആദ്യ ജയമായിരുന്നു ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. ജയത്തോടെ 11 മത്സരങ്ങളില്‍ നിന്നും 12 പോയിന്റ് നേടിയ അവര്‍ പോയിന്റ് ടേബിളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേഓഫ് സാധ്യത സജീവമാക്കി നിര്‍ത്താനും ബാംഗ്ലൂരിനായി.
അതേസമയം, സീസണിലെ ഏഴാം തോല്‍വി വഴങ്ങിയ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലായി. 10 മത്സരങ്ങളില്‍ മൂന്ന് ജയങ്ങളോടെ കേവലം ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് അവര്‍.
Location :
First Published :
May 05, 2022 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
Virat Kohli |ധോണിയുടെ വിക്കറ്റിലെ ആഹ്ലാദപ്രകടനം; താരത്തെ അപമാനിച്ചതായി ആരോപണം; ആഞ്ഞടിച്ച് ആരാധകര്‍