നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| അടുത്ത ധോണിയല്ല; ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ: തരൂരിനോട് ഗൗതം ഗംഭീർ

  IPL 2020| അടുത്ത ധോണിയല്ല; ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ: തരൂരിനോട് ഗൗതം ഗംഭീർ

  തന്റെ പ്രവചനം യാഥാർത്ഥ്യമായ ദിവസം എത്തിയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

  sanju

  sanju

  • Share this:
   കിങ്സ് ഇലവൻ പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന‍്റെ തകർപ്പൻ വിജയത്തിൽ മലയാളി താരം സ‍ഞ്ജു സാംസണിന്റെ കിടിലൻ പ്രകടനം നിർണായകമായിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലും സഞ്ജുവിന‍്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

   പഞ്ചാബ് ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്നു പന്തും നാലു വിക്കറ്റും ശേഷിക്കെ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 85 റൺസെടുത്ത മലയാളി താരം സഞ്ജു വി സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറർ.

   You may also like:IPL 2020: RR vs KXIP | സഞ്ജുവിന്‍റെ പോരാട്ടം വെറുതെയായില്ല; ആവേശപ്പോരിൽ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

   സഞ്ജുവിനെ അഭിനന്ദിച്ച് ട്വീറ്റുകളും സജീവമാണ്. സഞ്ജു അടുത്ത എംഎസ് ധോണിയാണെന്ന പരാമർശവുമായാണ് ശശി തരൂർ വീണ്ടും ട്വിറ്ററിൽ എത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി സഞ്ജുവിനെ അറിയാമെന്ന് ആവർത്തിച്ച തരൂർ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എംഎസ് ധോണിയാണെന്ന് 14 വയസ്സുള്ളപ്പോൾ സഞ്ജുവിനോട് പറഞ്ഞിരുന്നതായും തരൂർ പറയുന്നു.

   തന്റെ പ്രവചനം യാഥാർത്ഥ്യമായ ദിവസം എത്തിയെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഐപിഎല്ലിൽ സഞ്ജുവിന്റെ വിസ്മയിപ്പിക്കുന്ന രണ്ട് ഇന്നിങ്സുകളാണ് നടന്നത്. ഒരു ലോകോത്തര താരത്തിന്റെ വരവാണിതെന്നും തരൂർ ട്വീറ്റ് ചെയ്തു.   You may also like:IPL 2020| ഞാൻ പറഞ്ഞതിലെന്താണ് സെക്സിസം? വിശദീകരണവുമായി സുനിൽ ഗാവസ്കർ


   എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ താരം ഗൗതം ഗംഭീർ. സ‍ഞ്ജുവിന് മറ്റൊരു താരമാകേണ്ട കാര്യമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ ആണെന്നുമായിരുന്നു ഗംഭീറിന്റെ മറുപടി. സഞ്ജു സാംസണിന് ഇടം ലഭിക്കാത്ത ഒരേയൊരു സ്ഥലം ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് ഇലവനാണ് എന്നത് വിചിത്രമാണെന്ന് ഗംഭീർ നേരത്തേ പറഞ്ഞിരുന്നു.

   അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന പോരാട്ടത്തിനൊടുവിലാണ് പഞ്ചാബ് കിങ്സ് ഇലവനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം.രാഹുൽ തെവാതിയയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

   24 പന്തിൽ 85 റൺസെടുത്ത സഞ്ജു ഏഴ് സിക്സറും നാലു ബൗണ്ടറിയും പറത്തി. സഞ്ജുവിനൊപ്പം തുടക്കത്തിൽ നിറം മങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച രാഹുൽ തവാതിയയും(53) ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചറും ചേർന്നാണ് രാജസ്ഥാന്‍റെ ജയം എളുപ്പമാക്കിയത്. 31 പന്ത് നേരിട്ട രാഹുൽ തെവാതിയ ഏഴു സിക്സറുകളും അടിച്ചുകൂട്ടി.
   Published by:Naseeba TC
   First published:
   )}