2 എംഎൽഎമാർക്ക് 100 കോടി; ഓഫർ മുഖ്യമന്ത്രി അറിഞ്ഞു; തോമസ് കെ.തോമസിന് മന്ത്രി സ്ഥാനം നഷ്ടമായതിങ്ങനെ
- Published by:Nandu Krishnan
- news18-malayalam
Last Updated:
എംഎൽഎമാരായ ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത് എൻസിപി അജിത് പവാർ പക്ഷത്ത് എത്തിക്കാനായിരുന്നു ശ്രമം
എൽഡിഎഫ് എംഎൽഎമാർക്ക് കൂറുമാറാൻ മന്ത്രി സ്ഥാനം കൊതിച്ച തോമസ് കെ തോമസ് കോടികൾ വാഗ്ദാനം ചെയ്തതായി ആരോപണം. ആന്റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തത് എൻസിപി അജിത് പവാർ പക്ഷത്ത് എത്തിക്കാനായിരുന്നു ശ്രമം.
ഇതുകാരണമാണ് തോമസ് കെ.തോമസിന് മന്ത്രി സ്ഥാനം നിഷേധിച്ചതെന്നാണ് സൂചന.മുഖ്യ മന്ത്രി ഇക്കാര്യം സി.പി.എമ്മിനെ അറിയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തോമസ് കെ തോമസ് നിഷേധിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആയ ആൻ്റണി രാജു, ആർ.എസ്.പി ലെനിനിസ്റ്റ് എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ എന്നിവർക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ച വിവിരം. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ എൻ.സിപി (അജിത് പവാർ) യിലേക്ക് ചേരാനായിരു ക്ഷണിച്ചത്. പിണറായി വിജയൻ വിളിച്ച് അന്വേഷിച്ചപ്പോൾ വിവരം ആന്റണി രാജു സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും അന്വേഷണം വേണമെന്നുമാണ് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 25, 2024 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2 എംഎൽഎമാർക്ക് 100 കോടി; ഓഫർ മുഖ്യമന്ത്രി അറിഞ്ഞു; തോമസ് കെ.തോമസിന് മന്ത്രി സ്ഥാനം നഷ്ടമായതിങ്ങനെ


